city-gold-ad-for-blogger

സി.എച്ച് കാലത്തിന് മുമ്പെ നടന്ന കര്‍മ്മയോഗി: പി.കെ കുഞ്ഞാലിക്കുട്ടി എം പി

കാസര്‍കോട്: (www.kasargodvartha.com 06.10.2018) പതിറ്റാണ്ടുകളെത്ര പിന്നിട്ടാലും സമൂഹത്തിന്റെയും സമുദായത്തിന്റെയും സ്മൃതികളില്‍ നിന്നും മാഞ്ഞു പോകാത്ത നിര്‍വൃതിയുടെ ചിത്രമാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം മുപ്പത്തി അഞ്ച് കൊല്ലം ഭരിച്ച് പശ്ചിമ ബംഗാളടക്കം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ - ദളിത് വിഭാഗങ്ങള്‍ ഇന്നും അടിമ തുല്ല്യരായി കഴിഞ്ഞ് കൂടുമ്പോള്‍ കേരളത്തില്‍ ന്യൂനപക്ഷ ദളിത് ശാക്തീകരണം സാധ്യമാക്കിയത് സി.എച്ചിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ ഭരണ ഇടപെടലുകള്‍ കാരണമാണ്. ഇന്ത്യ അടക്കി ഭരിക്കുന്ന ബി.ജെ.പിയെ മലയാളക്കരക്ക് അസ്വീകാര്യ മാക്കും വിധം മതനിരപേക്ഷതയുടെ അടിത്തറ ഈ മണ്ണില്‍ ഭദ്രമാക്കി തീര്‍ത്തതും അതിനനുസൃതമായ രീതിയില്‍ ന്യൂനപക്ഷത്തെ ദേശീയ ധാരയോട് ചേര്‍ത്ത് നിര്‍ത്തിയതും സി.എച്ച് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനം, വിവാഹേതര ലൈഗിക ബന്ധം, ഇസ്ലാമിന് മസ്ജിദ് അനിവാര്യമല്ല തുടങ്ങിയ വിധികളിലേക്ക് സുപ്രീം കോടതിയെ നയിച്ചതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിസ്സംഗതക്ക് വലിയ പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൈതികതക്കെതിരെ ഇത്തരം വിധികള്‍ വരാതിരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇത്തരം വിധികളെ തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്താമെന്ന് പരീക്ഷിക്കുകയാണ് ഭരണ കൂടങ്ങള്‍. റഫാല്‍ യുദ്ധവിമാന അഴിമതിയും പെട്രോള്‍ വില വര്‍ദ്ധനവും, നോട്ട് നിരോധനത്തിന്റെ പിറകിലെ കള്ളകളികളും മറച്ച് വെക്കാന്‍ വര്‍ഗ്ഗീയത ആയുധമാക്കുകയാണ് കേന്ദ്രം. വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയില്‍ എന്ത് വേണമെന്ന് തീരുമാനിക്കുന്നത് മതവിരുദ്ധരാകുന്ന വൈരുദ്ധ്യമാണ് നാം കാണുന്നത്.

മുത്തലാഖ് വിധി ബന്ധപ്പെട്ട സമുദായത്തെ കേള്‍ക്കാതെ പുറപ്പെടുവിച്ചപ്പോഴുള്ള അപകടവും ഇത് തന്നെയാണ്. വീണത് വിദ്യായാക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. മതവും വിശ്വാസവും ആചാരങ്ങളും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതിലര്‍ത്ഥമില്ല. ശരീഅത്ത് വിഷയത്തിലെടുത്ത മതവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് ശബരിമലയിലുള്‍പ്പെടെ സി.പി.എം. സ്വീകിക്കുന്നത്. രാഷട്ര വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും, പിന്നോക്ക വിരുദ്ധവുമായ ഏത് നീക്കങ്ങളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴും ചെറുത്ത് തോല്‍പ്പിച്ച പാതയാണ് സി.എച്ചിന്റെത്. ആ പരമ്പര്യം ലീഗ് മുറുകെ പിടിക്കുക തന്നെ ചെയ്യും. സംവരണ സംരക്ഷണം, വിദ്യാഭ്യാസ നവോത്ഥാനം, സ്ത്രീ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിപ്ലവത്തിന്റെ വഴിയടയാളങ്ങള്‍ തീര്‍ത്ത് കാലത്തിന് മുമ്പെ നടന്ന കര്‍മ്മ യോഗിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.എച്ച്. ലോകത്തോളം വളരേണ്ട സമൂഹത്തിന് അറബിയുള്‍പ്പെടെയുള്ള എല്ലാ ഭാഷകളും സ്വായത്തമാക്കാന്‍ കൈകൊണ്ട നീക്കത്തിലൂടെ അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി. വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ സുധാകരന്‍ മുഖ്യാഥിതിയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി.ഇ.അബ്ദുല്ല, എം.എസ്.മുഹമ്മദ് കുഞ്ഞി, വി.കെ.പി.ഹമീദലി, ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.എ അഷ്‌റഫലി, ബാലകൃഷ്ണന്‍ പെരിയ, എം.പി ജാഫര്‍, കെ.ഇ.എ ബക്കര്‍, ഒണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, എം അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി ശാഫി, അഡ്വ. എം.ടി.പി കരീം, എ.കെ.എം. അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, സാജിദ് മൗവ്വല്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, എ.പി ഉമ്മര്‍, ഷരീഫ് കൊടവഞ്ചി,  കുഞ്ഞഹ് മദ് പുഞ്ചാവി, എ.എ അബ്ദുര്‍ റഹ് മാന്‍ പ്രസംഗിച്ചു.

സി.എച്ച് കാലത്തിന് മുമ്പെ നടന്ന കര്‍മ്മയോഗി: പി.കെ കുഞ്ഞാലിക്കുട്ടി എം പി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, P.K.Kunhalikutty, Muslim-league, P K Kunhalikkutty MP on C H
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia