city-gold-ad-for-blogger

മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് മരണപ്പെട്ടു

കാസര്‍കോട്:(www.kasargodvartha.com 20/10/2018) മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ.യുമായ പി.ബി. അബ്ദുര്‍ റസാഖ് മരണപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസമായി പനിയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.

63 വയസായിരുന്നു. മൃതദേഹം നായന്‍മാര്‍മൂലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.

മഞ്ചേശ്വരം എം എല്‍ എ  പി ബി  അബ്ദുര്‍ റസാഖ് മരണപ്പെട്ടു

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിനെ 5828 വോട്ടിന് പരാജയപ്പെടുത്തിയാണ് അബ്ദുര്‍ റസാഖ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കേവലം 89 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായും മൂന്ന് മാസക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മുസ്ലീം ലീഗ് ദേശീയ വര്‍ക്കിഗ് കമ്മറ്റി അംഗം, സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, ആലംപാടി നൂറുല്‍ ഇസ്ലാമിക്ക് യത്തീംഖാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു വന്നിരുന്നു.

ഭാര്യ: സഫിയ. മക്കള്‍: ഷഫീഖ് (കോണ്‍ട്രാക്ടര്‍), സഹീറ (ദുബൈ), സഹല, ഷൈമ (ദുബൈ). മരുമക്കള്‍: അഫ്രീന (കുദ്രോളി), ആബിദ് (കാഞ്ഞങ്ങാട്), നിയാസ് (ബേവിഞ്ച), ദില്‍ഷാദ് (ചിത്താരി). സഹോദരങ്ങള്‍: പി ബി അബ്ദുല്ല, പി ബി അബ്ദുര്‍ റഹ് മാന്‍, പി ബി അഹ് മദ്, ആഇശ, റുഖിയ, പരേതരായ പി ബി അബൂബക്കര്‍, പി ബി മുത്തലിബ്.


Keywords: News, Kasaragod, Kerala, Death, MLA,P B Abdul Razak M L A Passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia