Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് സുരക്ഷാ സമിതി യോഗത്തില്‍ നഗരസഭാ സെക്രട്ടറിക്കു പകരക്കാരനായി ഓവര്‍സിയറെത്തി; നഗരത്തിലെ വിവരം ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞു, ഓവര്‍സിയറെ ജില്ലാ കലക്ടര്‍ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു

റോഡ് സുരക്ഷാ സമിതി യോഗത്തില്‍ നഗരസഭാ സെക്രട്ടറിക്കു പകരക്കാരനായി ഓവര്‍സിയറെത്തി. നഗരത്തിലെ വിവരം ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതോടെ ഓവര്‍സിയറെ Kasaragod, Kerala, news, Top-Headlines, Municipality, District Collector, Overseer outed from meeting by District Collector
കാസര്‍കോട്: (www.kasargodvartha.com 13.10.2018) റോഡ് സുരക്ഷാ സമിതി യോഗത്തില്‍ നഗരസഭാ സെക്രട്ടറിക്കു പകരക്കാരനായി ഓവര്‍സിയറെത്തി. നഗരത്തിലെ വിവരം ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതോടെ ഓവര്‍സിയറെ ജില്ലാ കലക്ടര്‍ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു. ഒന്നും അറിയാത്തവര്‍ യോഗത്തില്‍ ഇരിക്കേണ്ടെന്ന് റോഡ് സുരക്ഷാ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറയുകയായിരുന്നു. ഇതോടെ ഓവര്‍സിയറെ യോഗത്തില്‍ നിന്നും പുറത്തുപോയി.

കഴിഞ്ഞ യോഗത്തില്‍ നഗരത്തിലെ പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്താവുന്ന സ്ഥലങ്ങളുടെ വിവരം നല്‍കാന്‍ നഗരസഭകളോട് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തില്‍ ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നും സെക്രട്ടറി ഒന്നും പറഞ്ഞില്ലെന്നുമായിരുന്നു ഓവര്‍സീയറുടെ മറുപടി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ഇതര നഗരസഭകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജില്ലാ ആസ്ഥാന നഗരത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന പരാതി നേരത്തെ തന്നെയുയര്‍ന്നിരുന്നു.

കാസര്‍കോട് നഗരത്തിലെ വാഹനഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ജില്ലാ റോഡ്‌സുരക്ഷാ സമിതിയില്‍ നിര്‍ദേശമായി അവതരിപ്പിച്ചിട്ടുള്ളത്. ആവശ്യമായ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നതിനു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, വ്യാപാരി നേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ആര്‍ടിഒയ്ക്കു നിര്‍ദേശം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Municipality, District Collector, Overseer outed from meeting by District Collector
  < !- START disable copy paste -->