Join Whatsapp Group. Join now!
Aster MIMS 10/10/2023

അഞ്ചു ഭാഷകളിലായി പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ 400 ല്‍പരം ആല്‍ബങ്ങള്‍; യുവ സംവിധായകന്‍ അഷ്‌റഫ് ബംബ്രാണിക്ക് ഇത് അഭിമാന മുഹൂര്‍ത്തം, കാസര്‍കോട്ടെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിനിമ ഉടന്‍ പുറത്തിറങ്ങും

അഞ്ചു ഭാഷകളിലായി പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ 400 ല്‍പരം ആല്‍ബങ്ങള്‍. അതില്‍ ഒട്ടുമിക്കതും സൂപ്പര്‍ ഹിറ്റ്. കാസര്‍കോട് Entertainment, Kasaragod, News, Ashraf Bambrani, Video, Over 400 Albums created by Ashraf Bambrani
സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 06.10.2018) അഞ്ചു ഭാഷകളിലായി പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ 400 ല്‍പരം ആല്‍ബങ്ങള്‍. അതില്‍ ഒട്ടുമിക്കതും സൂപ്പര്‍ ഹിറ്റ്. കാസര്‍കോട് ചെര്‍ക്കള സ്വദേശി അഷ്‌റഫ് ബംബ്രാണി എന്ന യുവ സംവിധായകനാണ് ആല്‍ബം രംഗത്ത് സജീവ സാന്നിധ്യമായി മാറിയിരിക്കുന്നത്. 2005 ല്‍ സംവിധാനം പഠിച്ചിറങ്ങിയ അഷ്‌റഫ് ആല്‍ബങ്ങള്‍ കൂടാതെ നിരവധി ഹോം ഫിലിം, ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്.
Entertainment, Kasaragod, News, Ashraf Bambrani, Video, Over 400 Albums created by Ashraf Bambrani

2006 ല്‍ ബ്യാരി ഭാഷയില്‍ 'മനസെല്ലാം നീനെ' എന്ന ആല്‍ബം സംവിധാനം ചെയ്താണ് അഷ്‌റഫ് ഈ രംഗത്ത് സജീവമായത്. തുടര്‍ന്ന് മലയാളം, അറബി, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. അറബിയിലെ 'സയാത്തി ഹു', ഹിന്ദിയിലെ 'സല്യൂട്ട് ദി നാഷന്‍', കന്നഡ ഷോര്‍ട്ട് ഫിലിമായ 'ആദര', ബ്യാരിയിലെ 'നാങ്കളോ കുടുംബ' എന്നിവ ഇതില്‍ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

പെരുന്നാള്‍ സമ്മാനം, അപ്പം ചുട് ചുട് പാത്തുമ്മ, ദുല്‍ഹജ്ജ് അമ്പിളി, മച്ചാന്‍ വര്‍ഗീസ് അവതരിപ്പിച്ച സോന സോന, പാല്‍നിലാ, ലൈല നീ എന്നെ മറന്നോ തുടങ്ങി ഒട്ടുമിക്ക ആല്‍ബങ്ങളും ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിച്ചിരുന്നു. മുഹബ്ബത്ത് ആമിന, വാങ്ങിയാല്‍ കൊടുക്കണം, ബ്യാരി ഭാഷയിലെ തങ്ങളോ കുടുംബ എന്നീ ഹോം സിനിമകളില്‍ നായകനായും തിരക്കഥയും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 Entertainment, Kasaragod, News, Ashraf Bambrani, Video, Over 400 Albums created by Ashraf Bambrani

തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അഷ്‌റഫ് ബംബ്രാണി സംവിധാനം പഠിച്ചിറങ്ങിയത്. ഏറ്റവുമൊടുവില്‍ പുതിയ ആല്‍ബം അലി മാങ്ങാടിന്റെ രചന- സംഗീതത്തില്‍ 'ജീവനാണവള്‍ 5' കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ലോ ബഡ്ജറ്റില്‍ കാസര്‍കോട്ടെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് 'തീപ്പെട്ടി' എന്ന സിനിമയും ചെയ്തിട്ടുണ്ട്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ചെര്‍ക്കള സ്‌കൂളില്‍ പ്ലസ് ടു പഠന ശേഷമാണ് സംവിധാനം പഠിക്കാനുള്ള കോഴ്‌സിനായി ചേര്‍ന്നത്. ചെര്‍ക്കള ബംബ്രാണി നഗറിലെ പരേതനായ മൊയ്തു- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പള്ളിക്കരയിലെ ആലിയ. മക്കള്‍: അല്‍ഫിയ, അഫ്ര, അഖ്ദാന്‍. സഹോദരന്‍ ഹനീഫ് ബംബ്രാണി മാപ്പിളപ്പാട്ട് രംഗത്തെ കലാകാരനാണ്. സഹോദരന്റെ വഴിയേ തന്നെയാണ് താനും ആല്‍ബം രംഗത്തേക്ക് പ്രവേശിച്ചതെന്ന് അഷ്‌റഫ് ബംബ്രാണി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Entertainment, Kasaragod, News, Ashraf Bambrani, Video, Over 400 Albums created by Ashraf Bambrani