Join Whatsapp Group. Join now!
Aster MIMS 10/10/2023

അത്യുത്തരദേശത്തിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം യത്‌നിച്ച വ്യക്തികളായിരുന്നു ചെര്‍ക്കളവും പി ബിയും: ഉമ്മന്‍ ചാണ്ടി

അത്യുത്തരദേശത്തിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം യത്‌നിച്ച വ്യക്തികളായിരുന്നു News, Kasaragod, Kerala, Inauguration, Oommen Chandy,
കാസര്‍കോട്:(www.kasargodvartha.com 26/10/2018) അത്യുത്തരദേശത്തിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം യത്‌നിച്ച വ്യക്തികളായിരുന്നു ചെര്‍ക്കളം അബ്ദുല്ലയും പി ബി അബ്ദുര്‍ റസാഖുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ മുഖച്ഛായ ഒരു പരിധിവരെ മാറ്റുന്നതിന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. യു ഡി എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍ റസാഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എണ്ണൂറോളം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അബ്ദുര്‍ റസാഖ് എം എല്‍ എ മുഖേന മഞ്ചേശ്വരം മണ്ഡലത്തില്‍ നടത്തിയത്. കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി പദ്ധതി തയാറാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രഭാകരന്‍ കമ്മീഷനെ നിശ്ചയിക്കുന്നതിനും വികസനത്തിന് വേണ്ടിയുള്ള ഇവരുടെ നിരന്തര ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനം നടത്തുന്നതിനും മേഖലയ്ക്ക് അനുവദിച്ച ഫണ്ട് തത്സമയം ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും അബ്ദുര്‍ റസാഖ് എം എല്‍ എ എന്നും ജാകരൂകനായിരുന്നു.

 News, Kasaragod, Kerala, Inauguration, Oommen Chandy,Oommen Chandy about PB Abdul Razak and Cherkalam Abdulla


ചെര്‍ക്കളം മന്ത്രിയായിരിക്കുമ്പോഴാണ് ഗ്രാമീണ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ തന്നെ ഗണ്യമായ മാറ്റമുണ്ടാക്കിയ കുടുംബശ്രീ ആരംഭിച്ചത്. ഇതുപോലെ അദ്ദേഹത്തിന്റെ പല സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടുണ്ട്. ഇവരുടെ വേര്‍പാട് നാടിനും യു ഡി എഫ് പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, സി ടി അഹമ്മദലി, എ ജി സി ബഷീര്‍, ഹരീഷ് ബി നമ്പ്യാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, അബ്രഹാം തോണക്കര, എം എച്ച് ജനാര്‍ദ്ധനന്‍, വി കമ്മാരന്‍, കരിവെള്ളൂര്‍ വിജയന്‍, പി എ അഷറഫലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, പി കെ ഫൈസല്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Inauguration, Oommen Chandy,Oommen Chandy about PB Abdul Razak and Cherkalam Abdulla