Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ട്രെയിനില്‍ കഞ്ചാവ് കടത്തുകയായിരുന്ന പെരിയ സ്വദേശിയെ ചന്തേര എസ്ഐയും സംഘവും അതിവിദഗ്ധമായി Cheruvathur, Ganja, Ganja seized, Arrest, Train, Kasaragod, News, One arrested with Ganja
ചെറുവത്തൂര്‍: (www.kasargodvartha.com 03.10.2018) ട്രെയിനില്‍ കഞ്ചാവ് കടത്തുകയായിരുന്ന പെരിയ സ്വദേശിയെ ചന്തേര എസ്ഐയും സംഘവും അതിവിദഗ്ധമായി പിടികൂടി. പെരിയയിലെ നാരായണനെയാണ് ചന്തേര പ്രിന്‍സിപ്പള്‍ എസ്ഐ വിപിന്‍ ചന്ദ്രനും സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ് കാന, സുരേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

ട്രെയിനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എസ് ഐയും സംഘവും തൃക്കരിപ്പൂരില്‍ നിന്നും ചെറുവത്തൂരിലേക്ക് തീവണ്ടിയില്‍ യാത്രക്കിടയില്‍ സംശയം തോന്നിയ നാരായണനെ ചോദ്യം ചെയ്യുകയും ഇയാളുടെ കൈവശത്ത് നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 20ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Cheruvathur, Ganja, Ganja seized, Arrest, Train, Kasaragod, News, One arrested with Ganja

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Ganja, Ganja seized, Arrest, Train, Kasaragod, News, One arrested with Ganja