കാസര്‍കോട്: (www.kasargodvartha.com 03.10.2018) കാസര്‍കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഭരണാനുകൂല സംഘടന പിടിമുറുക്കുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സ്ഥലം മാറ്റ ഉത്തരവില്‍ ഭരണാനുകൂല സംഘടന ഇടപെട്ടത്. ഇത് ഭരണസ്തംഭനത്തിനു പോലും വഴിവെക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥലം മാറ്റ ഉത്തരവുകള്‍ മരവിപ്പിക്കുകയും വേണ്ടപ്പെട്ടവരെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ കുടിയിരുത്തുകയുമാണ് ചെയ്യുന്നത്.
സീനിയോരിറ്റി ലിസ്റ്റ് മറികടന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്ഥലംമാറ്റ ഉത്തരവുകളില്‍ ശക്തമായ ഇടപെടലാണ് നടന്നുവരുന്നത്. ഏറ്റവും അവസാനമായി ഒക്ടോബര്‍ ഒന്നിന് ഇറങ്ങിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ കാര്യത്തില്‍ അട്ടിമറി നടന്നതായാണ് ആരോപണം. സീനിയോരിറ്റി മറികടന്ന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് മൂന്നു പേരെ ഇഷ്ടസ്ഥലങ്ങളില്‍ കുടിയിരുത്തിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍. സീനിയോരിറ്റി ലിസ്റ്റില്‍ ഉള്‍പെട്ട 12 പേരെ മറികടന്ന് അഞ്ചു പേരെ നിയമിക്കുകയും ഇതില്‍ മൂന്നു പേര്‍ സംഘടനാ നേതാക്കന്മാരാണെന്നാണ് പരാതി.
ഐ ബിയില്‍ അഞ്ച് പ്രിവന്റീവ് ഓഫീസര്‍ തസ്തികയാണുള്ളത്. ഇതില്‍ മൂന്നു പേരെ മാനദണ്ഡങ്ങള്‍ മറികടന്നാണ് നിയമിച്ചതെന്നാണ് പരാതി. സുരേഷ് ബാബു, എം കെ ബാബു കുമാര്‍ എന്നിവര്‍ സ്ഥലം മാറ്റത്തിന് അര്‍ഹതപ്പെട്ടവരാണെങ്കിലും എം എന്‍ കുമാര്‍, കെ പി പീതാംബരന്‍, കെ എം പ്രതീപ് എന്നിവരെ സീനിയോരിറ്റി മറികടന്നാണ് നിയമിച്ചതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷാനുകൂല വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥരെ തഴഞ്ഞുകൊണ്ടാണ് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. സ്ഥലം മാറ്റത്തിന് ഏകീകൃത സ്വഭാവമുണ്ടെങ്കിലും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ ഇതൊന്നും ചെയ്യുന്നില്ലെന്നും രഹസ്യമായി സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങുകയാണെന്നുമാണ് പരാതി.
16 വര്‍ഷമായി ജീവനക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുമ്പള, നീലേശ്വരം ഓഫീസുകളില്‍ ജോലി ചെയ്തുവരുന്ന വനിതകള്‍ ഭരണാനുകൂലികളാണെങ്കിലും നാലു വര്‍ഷത്തോളമായി രണ്ട് കിലോമീറ്ററിനുള്ളില്‍ വീടിനടുത്ത് തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമെന്നതാണ് രീതിയെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് അത് ബാധകമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സൗഹൃദ ബന്ധം പോലും ഉലയ്ക്കുന്ന രീതിയിലുള്ള സ്ഥലംമാറ്റം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Officers against Transfer of Excise department, Kasaragod, Excise, News, Top-Headlines, Officers against Transfer of Excise department