Join Whatsapp Group. Join now!
Aster MIMS 10/10/2023

വര്‍ഗീയവാദികള്‍ ഇന്ത്യ വിടുക: നാഷണല്‍ യൂത്ത് ലീഗ് ഫ് ളാഗ് മാര്‍ച്ച്

വര്‍ഗീയവാദികള്‍ ഇന്ത്യ വിടുകയെന്ന സന്ദേശവുമായി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട്ട് ഫ് ളാഗ് മാര്‍ച്ചും NYL, Kasaragod, News, Rally, National Youth league, Flag March, NYL Flag march conducted
കാസര്‍കോട്: (www.kasargodvartha.com 03.10.2018) വര്‍ഗീയവാദികള്‍ ഇന്ത്യ വിടുകയെന്ന സന്ദേശവുമായി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട്ട് ഫ് ളാഗ് മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അണങ്കൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡിലൂടെ സഞ്ചരിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലെ സമ്മേളന നഗരിയില്‍ സമാപിച്ചു.
NYL, Kasaragod, News, Rally, National Youth league, Flag March, NYL Flag march conducted

വരുന്ന ലോകസഭ തെരഞ്ഞെടുപ്പോടെ ഇന്ത്യ ആര്‍എസ്എസ് മുക്തമാകുമെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കേന്ദ്ര ഭരണം ആര്‍എസ്എസിന്റെ കൈകളിലാണ്. ഏകശിലാ സംസ്‌കാരമാണ് ഇവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഭരണമാറ്റം കാണാന്‍ ജനങ്ങള്‍ ആഗ്രഹിച്ച് തുടങ്ങി. മതേതര ശക്തികള്‍ ഭിന്നത മറന്ന് ഒന്നിച്ചാല്‍ മോദി ഭരണം അവസാനിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഐഎന്‍എല്‍ നേതാക്കളായ അഹമ്മദ് ദേവര്‍ കോവില്‍, കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, കെ എസ് ഫക്രുദീന്‍ ഹാജി, എം എ ലത്തീഫ്, ഡോ. അമീന്‍, എം മാഹിന്‍, സി എച്ച് മുസ്തഫ, നാസര്‍ കോയ തങ്ങള്‍, പ്രിയ ബിജു, മുബാറക്ക് ഹാജി, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, എന്‍ കെ അബ്ദുല്‍ അസീസ്, പി എം സുബൈര്‍ പടുപ്പ്, ബഷീര്‍ ബഡേരി, അജിത്ത് കുമാര്‍ ആസാദ്, അന്‍വര്‍ സാദത്ത്, എ പി മുസ്തഫ, ബഷീര്‍ അഹമ്മദ്, റഷീദ് താനൂര്‍, ഫൈസല്‍ ഹദ്ദാദ്, കെ മഷൂദ്, പി എച്ച് ഹനീഫ്, അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, സിദ്ദീക്ക് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഷരീഫ് ചെമ്പരിക്ക, റിയാസ് അമലടുക്കം, മുനീര്‍ കണ്ടാളം.  അഡ്വ. ഷെയ്ഖ് ഹനീഫ്, ഷാഫി സുഹ്‌രി പടുപ്പ്, ശംസീര്‍ കരുവന്തുരുത്തി, തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ റഹീം ബെണ്ടിച്ചാല്‍ സ്വാഗതവും എന്‍  വൈ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: NYL, Kasaragod, News, Rally, National Youth league, Flag March, NYL Flag march conducted