Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എമ്മിന് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് വിമതയായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു; കിട്ടിയത് 6 വോട്ട് മാത്രം

കുറ്റിക്കോലില്‍ സി.പി.എമ്മിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് വിമതയായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 16 അംഗ ഭരണസമിതിയില്‍ Kasaragod, Kerala, news, Top-Headlines, Kuttikol, Politics, Congress, CPM, No-Confidence Motion against Congress President is failed
കുറ്റിക്കോല്‍: (www.kasargodvartha.com 25.10.2018) കുറ്റിക്കോലില്‍ സി.പി.എമ്മിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് വിമതയായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 16 അംഗ ഭരണസമിതിയില്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കിട്ടിയത് വെറും ആറ് വോട്ട് മാത്രമാണ്. സി.പി.ഐയുടെ അംഗം ദുരൂഹ സാഹചര്യത്തില്‍ യോഗത്തിന് എത്താത്തതും ചര്‍ച്ചയായിട്ടുണ്ട്.

വൈസ് പ്രസിഡന്റായിരുന്ന ബിജെപിയിലെ ദാമോദരനെ അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ കോണ്‍ഗ്രസ് വിമത അംഗങ്ങളായ മൂന്ന് പേരും ആര്‍ എസ് പിയുടെ ഒരു അംഗവും യോഗത്തിനെത്തിയെങ്കിലും മാറി നിന്നു. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

കോണ്‍ഗ്രസ് വിമത സമീറ ഖാദര്‍, സ്വതന്ത്രന്‍ സുനീഷ് ജോസഫ് എന്നിവര്‍ യോഗത്തിനെത്തിയില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kuttikol, Politics, Congress, CPM, No-Confidence Motion against Congress President is failed
  < !- START disable copy paste -->