Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിക്ക് നേപ്പാള്‍ സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

അധ്യാപന രംഗത്തെയും ഭരണരംഗത്തെയും മികവിന് കാസര്‍കോട് ബദിയടുക്ക സ്വദേശിക്ക് നേപ്പാളിലെ ഏഷ്യ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം. ബാംഗ്ലൂര്‍ Kasaragod, Kerala, news, Top-Headlines, Badiyadukka, Honoured, Nepal University's Honorary doctorate for Kasaragod native
കാസര്‍കോട്: (www.kasargodvartha.com 10.10.2018) അധ്യാപന രംഗത്തെയും ഭരണരംഗത്തെയും മികവിന് കാസര്‍കോട് ബദിയടുക്ക സ്വദേശിക്ക് നേപ്പാളിലെ ഏഷ്യ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം. ബാംഗ്ലൂര്‍ സിലിക്കോണ്‍ സിറ്റി പി.യു. കോളേജ് പ്രിന്‍സിപ്പാള്‍ കീര്‍ത്തി ബദിയടുക്ക ആണ് വിദേശ സര്‍വ്വകലാശാലയുടെ ഡി.ലിറ്റ് ബിരുദം നേടിയത്.

17 വര്‍ഷമായി അധ്യാപന രംഗത്തുള്ള കീര്‍ത്തി ബദിയടുക്ക കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സിലിക്കോണ്‍ സിറ്റി കോളേജിലെ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഓഫ് ഇന്ത്യ ആണ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച കാഡ്മണ്ഡുവില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏഷ്യ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങി.

ബദിയടുക്ക വില്ലേജ് ഓഫീസിനു സമീപത്ത് വൃന്ദാവനത്തില്‍ പരേതനായ ശ്രീകൃഷ്ണ ഭട്ടിന്റെയും ദേവകി എസ്. ഭട്ടിന്റെയും മകളാണ് കീര്‍ത്തി. ബദിയടുക്ക നവ ജീവന ഹൈസ്‌ക്കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ കാസര്‍കോട് ഗവ. കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഗണിതശാസ്ത്രത്തില്‍ ബിരുദ ബിരുദാനന്തര ബിരുദവും നേടിയത്. വിവാഹ ശേഷം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കീര്‍ത്തി ബദിയടുക്ക കര്‍ണാടക ഗവ. ടെസ്റ്റ് ബുക്ക് റൈറ്റര്‍, പി.യു ബോര്‍ഡ് എക്‌സാമിനേഷന്‍ കമ്മിറ്റി, ദേശീയതല ഗണിത ശാസ്ത്ര മോഡല്‍ എക്‌സിബിഷന്‍ ജഡ്ജ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഗിരീഷ് അരീത്തല ബാംഗ്ലൂരിലെ ഫ്രഞ്ച് കമ്പനിയായ  തൈല്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ സീനിയര്‍ മാനേജരാണ്. ഏക മകന്‍ നമന്‍ കശ്യപ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Badiyadukka, Honoured, Nepal University's Honorary doctorate for Kasaragod native
  < !- START disable copy paste -->