Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തില്‍ പുലികള്‍ നിറഞ്ഞാടി; നവരാത്രി ആഘോഷത്തിന് ഭക്തിനിര്‍ഭരമായ സമാപനം

നഗരത്തില്‍ പുലികള്‍ നിറഞ്ഞാടി. വിജയദശമി ദിനമായ വെള്ളിയാഴ്ച കാസര്‍കോട് നഗരത്തില്‍ നിരവധി പുലിക്കൂട്ടമാണ് എത്തിയത്. ദ്രുത താളത്തില്‍ നൃത്തം വെച്ചും മലക്കം മറിഞ്ഞും Kasaragod, Kerala, news, Top-Headlines, Religion, Navarathri-celebration, Navarathri-celebration end
കാസര്‍കോട്: (www.kasargodvartha.com 19.10.2018) നഗരത്തില്‍ പുലികള്‍ നിറഞ്ഞാടി. വിജയദശമി ദിനമായ വെള്ളിയാഴ്ച കാസര്‍കോട് നഗരത്തില്‍ നിരവധി പുലിക്കൂട്ടമാണ് എത്തിയത്. ദ്രുത താളത്തില്‍ നൃത്തം വെച്ചും മലക്കം മറിഞ്ഞും 'പുലികള്‍' കാണികള്‍ക്ക് നയനദൃശ്യം പകര്‍ന്നു. കഴിഞ്ഞ ഒമ്പത് നാളുകളിലായി നടന്നു വന്ന നവരാത്രി ആഘോഷത്തിന് വിജയദശമി ദിനത്തിലാണ് സമാപനമായത്.

ദിവസങ്ങളായി പുലിക്കൂട്ടങ്ങള്‍ കാസര്‍കോട് നഗരത്തില്‍ ഇറങ്ങിയിരുന്നു. കടകളിലും വീടുകളിലും പ്രത്യേകം വാദ്യത്തിന്റെ ചുവടുകളില്‍ നൃത്തം ചവിട്ടുന്ന പുലികള്‍ ഒടുവില്‍ വീട്ടുകാരോടും കടകളില്‍ നിന്നും പണം ദക്ഷിണയായി വാങ്ങി മടങ്ങുകയായിരുന്നു. നൃത്തത്തിന് കൊഴുപ്പേകാന്‍ നഗരത്തിലെത്തിയ വാദ്യക്കാരില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. മംഗളൂരുവില്‍ നിന്നുമാണ് വാദ്യ സംഘം എത്തിയത്.

പുലി വേഷത്തിന് ഉപയോഗിക്കുന്ന വാദ്യത്തിന് പ്രത്യേകതയുണ്ട്. കേരളത്തില്‍ ഒരിടത്തും ഇത്തരം വാദ്യക്കാര്‍ ഇല്ലെന്ന് പുലിക്കളിക്കാര്‍ അവകാശപ്പെടുന്നു. പുലിയെ കൂടാതെ പുരാണ വേഷങ്ങളിലെ കഥാപാത്രങ്ങളും സ്ത്രീ വേഷങ്ങളും നഗരങ്ങളില്‍ വിസ്മയ കാഴ്ചയായിരുന്നു. തുളുനാടെന്ന് അറിയപ്പെടുന്ന കാസര്‍കോട്ട് മാത്രമാണ് ഈ പുലിക്കളികള്‍ നവരാത്രികളില്‍ എത്തുന്നത്. കര്‍ണാടകയില്‍ മംഗളൂരു, പുത്തൂര്‍, സുള്ള്യ, മടിക്കേരി പ്രദേശങ്ങളിലും നവരാത്രിയുടെ ഭാഗമായി വേഷങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ചന്ദ്രഗിരി പുഴക്ക് തെക്ക് കറുത്ത ചായം തേച്ച് വഴിപാടായി വീട് വീടാന്തരം കയറിയിറങ്ങുന്ന കൊറഗ വേഷങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുലിവേഷം കെട്ടാന്‍ മാത്രം അരലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് വേഷക്കാര്‍ പറയുന്നത്. കൊറക്കോട് ആര്യ കാര്‍ത്യായനി ക്ഷേത്രമുള്‍പെടെ നിരവധി ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ വെള്ളിയാഴ്ച രാവിലെ മുതല്‍ ആദ്യാക്ഷരം കുറിക്കാന്‍ നൂറു കണക്കിന് കുരുന്നുകള്‍ എത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Religion, Navarathri-celebration, Navarathri-celebration end
  < !- START disable copy paste -->