city-gold-ad-for-blogger

ദേശീയ വടം വലി: കേരളം ഇത്തവണയും അഭിമാനനേട്ടം കൊയ്യുമെന്ന് കോച്ചുമാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2018) ഒക്ടോബര്‍ 27 മുതല്‍ 30 വരെ മുംബൈ നാസിക്കില്‍ വെച്ച് നടക്കുന്ന ദേശീയ വടം വലി മത്സരത്തില്‍ ഇത്തവണയും കേരള ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കാസര്‍കോട് ജില്ലക്കാരായ കോച്ചുമാര്‍ക്ക് ശുഭ പ്രതീക്ഷ. അറോളം കാറ്റഗറിയിലായി അറുപതോളം താരങ്ങളാണ് കേരളത്തിന് വേണ്ടി വടം വലിക്കുന്നത്. ഇതില്‍ പതിനൊന്ന് കായിക താരങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കുള്ള പരിശീലനം ആലുവയില്‍ നടന്നു വരുന്നു.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം എട്ട് സ്വര്‍ണവും നാല് വീതം വെള്ളിയും വെങ്കലവും നേടി കേരളാ വടം വലി ടീമുകള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. ചെറുവത്തൂര്‍ വെള്ളച്ചാലിലെ രതീഷ്, ബാബു കോട്ടപ്പാറ, റിനീഷ് ഏലൂര്‍, കെ.എച്ച് റാഷിദ് എലൂര്‍ എന്നിവരുടെ മികച്ച പരിശീലനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം കേരളാ ടീമംഗങ്ങള്‍ക്ക് അഭിമാന നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

അഖിലേശ്വര്‍ ബളാല്‍ (ക്യാപ്റ്റന്‍ അണ്ടര്‍ 17), ആകാശ് ശശി കുണ്ടംകുഴി, ഷിയോണ്‍ ബിജു നായിക്കയം, പരപ്പയില്‍ നിന്ന് അമിത്ത്, ജസ്റ്റിന്‍ ജോണ്‍, അരുണ്‍ തോമസ്, വിപിന്‍, ജോസഫ് ജോര്‍ജ്, അഭിഷേക് എം. ഇരിയ, യദുകൃഷ്ണന്‍ അയറോട്ട്, നിഖില്‍ രാജ് കുണ്ടംകുഴി എന്നിവരാണ് ജില്ലയില്‍ നിന്നുള്ള മറ്റു കായിക താരങ്ങള്‍.

ദേശീയ വടം വലി: കേരളം ഇത്തവണയും അഭിമാനനേട്ടം കൊയ്യുമെന്ന് കോച്ചുമാര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Sports, National Tug of war; Kerala will be make proud performance: Coaches
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia