Join Whatsapp Group. Join now!
Aster MIMS 10/10/2023

പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി തെരെഞ്ഞടുത്തു

പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ കാസര്‍കോട് സംയുക്ത Kasaragod, News, N.A. Nellikunnu MLA elected as Vice chairman of Samyuktha Jama-ath
കാസര്‍കോട് :(www.kasargodvartha.com 23.10.2018) പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി തെരെഞ്ഞടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് ആക്ടിംഗ് പ്രസിഡണ്ടിനെ തെരെഞ്ഞടുത്തത്.

പി ബി അബ്ദുര്‍ റസാക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ച് 26 ന് വെള്ളിയാഴ്ച നാല് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി കെ ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തില്‍ തളങ്കര മാലിക് ദീനാര്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ദുഅ സദസ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.


യോഗത്തില്‍ ഹാഷിം ദാരിമി പ്രാര്‍ത്ഥന നടത്തി, ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ എ അബൂബക്കര്‍, കെ എം അബ്ദുല്‍ ഹമീദ് ഹാജി, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, എ അബ്ദുര്‍ റഹ്മാന്‍, മുക്രി ഇബ്രാഹിം ഹാജി, പൂന അബ്ദുര്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, പി എം മുനീര്‍ ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ട്‌ള, പി കെ അഷ്‌റഫ് ബദിയടുക്ക എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, N.A. Nellikunnu MLA elected as Vice chairman of Samyuktha Jama-ath
  < !- START disable copy paste -->