City Gold
news portal
» » » » » » പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടിവീഴും; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം, അറിയിക്കാനായി വാട്‌സ്ആപ്പ് നമ്പര്‍

വിവരങ്ങള്‍ വാട്സ്ആപ്പ് 8547931565 നമ്പറിലൂടെ അറിയിക്കാം

കാസര്‍കോട്: (www.kasargodvartha.com 10.10.2018) ജലസ്രോതസുകളിലും പൊതുസ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മറ്റുമാലിന്യങ്ങളും വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദേശം നല്‍കി. രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ജലസ്രോതസുകള്‍ മലിനമാകുന്നതിനും ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്്ടിക്കുന്നുണ്ട്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

പൊതുസ്ഥലങ്ങളില്‍ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ, വീഡിയോ എടുത്ത്, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക പാരിതോഷികം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. ഇതിനായി 8547931565 എന്ന വാട്സ് ആപ്പ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ, തപാല്‍, ഇ-മെയില്‍ മുഖേനയും അറിയിക്കാം.

ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്‌ക്കരിക്കണം. പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വീടുകളില്‍ കാണിക്കുന്ന ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കാറില്ല.ഈ സംസ്‌ക്കാരം മാറ്റിയെടുക്കാന്‍ നാം തയ്യാറാകണമെന്നും കളക്ടര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍  ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് അനക്സ് കെട്ടിടം, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് -671123 വിലാസത്തിലോ, st ckasaragod@gmail.com അറിയിക്കാം.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, waste dump, Must take action against Waste dumping
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date