Join Whatsapp Group. Join now!
Aster MIMS 10/10/2023

മലപ്പുറത്ത് യുവാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു; കൊല നടത്തിയത് ഭാര്യയുടെ കാമുകന്‍, പ്രതി ഗള്‍ഫിലേക്ക് കടന്നു

മലപ്പുറത്തെ യുവാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യ പ്രതി ഗള്‍ഫിലേക്ക് Kasaragod, Kerala, news, Top-Headlines, Malappuram, Murder, House-wife, Love, Crime, Trending, Murder case; Student in Police custody
മലപ്പുറം: (www.kasargodvartha.com 05.10.2018) മലപ്പുറത്തെ യുവാവിനെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യ പ്രതി ഗള്‍ഫിലേക്ക് കടന്നതായാണ് പോലീസ് പറയുന്നത്. മലപ്പുറം താനൂര്‍ അഞ്ചുമുടി തെയ്യാല ഓമയ്യപ്പുഴ റോഡിലെ മണാലിപ്പുഴയില്‍ താമസക്കാരനായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ് (40) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ കൊല ചെയ്യപ്പെട്ടത്.

സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങിക്കിടന്ന സവാദിനെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സൗജത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സവാദ് 10 വയസുള്ള മകള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. രാത്രി വൈദ്യുതി ഇല്ലാത്തതിനാല്‍ ഗ്രില്‍സ് അടച്ച സിറ്റ് ഔട്ടിലാണ് ഇവര്‍ കിടന്നത്. ഭാര്യ സൗജത്തും മൂന്നു മക്കളും മറ്റൊരു മുറിയിലായിരുന്നു. കൃത്യം നടത്താനായി കാമുകന്‍ ബഷീര്‍ വിദേശത്തു നിന്നും രണ്ടു ദിവസത്തെ ലീവെടുത്താണ് നാട്ടിലെത്തിയത്. കൊല നടത്തിയ ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് തന്നെ കടന്നതായാണ് ഇയാള്‍ സംശയിക്കുന്നത്.

തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കാമുകന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഭാര്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സൗജത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ബഷീറിന്റെ സഹായിയും സുഹൃത്തുമായ കാസര്‍കോട്ടെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സൂഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം പോലീസ് കാസര്‍കോട്ടെത്തിയാണ് വെള്ളിയാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെയും കൊണ്ട് പോലീസ് മലപ്പുറത്തേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഭാര്യ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ കൊലപാതക വിവരം വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ സിറ്റ് ഔട്ടിലാണ് സവാദ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.

തലക്കടിയേല്‍ക്കുകയും കഴുത്തിനും നെഞ്ചിലും മുറിവേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ തന്നെയാണ് കാമുകനു അകത്തു കടക്കാനുള്ള വഴി തുറന്നു കൊടുത്തതെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം അഞ്ചുമുടി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. താനൂര്‍ സി ഐ എം ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊലയാളിയായ ബഷീറിന് കാര്‍ വിട്ടുകൊടുക്കുകയും പ്രതിക്കൊപ്പം കൊല നടന്ന സ്ഥലത്ത് പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് സൂഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് തിരൂർ ഡി വൈ എസ് പി എ.ജെ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



Keywords: Kasaragod, Kerala, news, Top-Headlines, Malappuram, Murder, House-wife, Love, Crime, Trending, Murder case; Student in Police custody
  < !- START disable copy paste -->