Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കം; മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു, പ്രതി അറസ്റ്റില്‍

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. തൊഴുക്കല്‍ പുതുവല്‍ Kerala, news, Top-Headlines, Trending, Murder, Crime, Mother killed by Son
തിരുവനന്തപുരം: (www.kasargodvartha.com 08.10.2018) മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ എസ് ശ്രീലത (45)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വി മണികണ്ഠനെ (മോനു- 22)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്രീലത മരണപ്പെട്ടത്. മണികണ്ഠന്‍ തന്നെയാണ് വിവരം പോലീസിലറിയിച്ചത്. ഹൃദയാഘാതംമൂലമാണ് മാതാവ് മരിച്ചതെന്നാണ് മകന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്നും ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നും വ്യക്തമായത്.

ഇതോടെ മകനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പണത്തിനുവേണ്ടി അമ്മയുമായി പിടിവലി നടക്കുന്നതിനിടയില്‍ നിലത്തുവീണ ശ്രീലതയെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മണികണ്ഠന്‍ പോലീസിനോട് സമ്മതിച്ചത്. ആദ്യഭര്‍ത്താവ് വിക്ടറുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനോടും മകന്‍ മണികഠ്ണനോടും ഒപ്പം കഴിയുകയായിരുന്നു. മദ്യപിച്ചുള്ള ബഹളം ആ വീട്ടിലെ നിത്യസംഭവമായിരുന്നതിനാല്‍ സംഭവസമയത്ത് ആരും അവിടേക്ക് നോക്കിയിരുന്നില്ല.

തൊഴുക്കലില്‍ രാത്രി ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കിടന്ന മാലയും പണവും പിടിച്ചുപറിച്ച കേസിലും അയലത്തെ വീടാക്രമിച്ചു ഗൃഹനാഥനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ മണികണ്ഠന്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ബി ഹരികുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രദീപ്കുമാര്‍, എസ്‌ഐ എസ് സന്തോഷ്‌കുമാര്‍, ഷാജഹാന്‍, മോഹനകുമാര്‍, കൃഷ്ണകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ സിപിഒമാരായ അഭിലാഷ്, ഹരികൃഷ്ണന്‍, സ്മിജു, ദീപു എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Trending, Murder, Crime, Mother killed by Son
  < !- START d sable copy paste -->