Join Whatsapp Group. Join now!
Aster MIMS 10/10/2023

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാത്ത യുവതിക്ക് നിയമപ്രകാരമുള്ള 60 ദിവസം നല്‍കുമെന്ന് സി ഡബ്ല്യു സി

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാത്ത യുവതിക്ക് നിയമപ്രകാരമുള്ള 60 ദിവസം നല്‍കുമെന്ന് കണ്ണൂര്‍ ചൈല്‍ഡ് Trikaripur, Baby, Child, Kasaragod, News, Mother denied daughter; 60 days will give, Says CWC
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05.10.2018) അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാത്ത യുവതിക്ക് നിയമപ്രകാരമുള്ള 60 ദിവസം നല്‍കുമെന്ന് കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാത്യു തെളിയിക്കന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദനയും അലര്‍ജിയുമെന്ന് പറഞ്ഞാണ് തൃക്കരിപ്പൂരിന് സമീപത്തെ 30 കാരിയായ യുവതിയും മാതാവും തൃക്കരിപ്പൂര്‍ ഗവ. ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
Trikaripur, Baby, Child, Kasaragod, News, Mother denied daughter; 60 days will give, Says CWC

ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ ആംബുലന്‍സില്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ വെച്ചാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭം ധരിച്ചത് അറിയില്ലെന്നും കുഞ്ഞിനെ വേണ്ടെന്നും യുവതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തുകയും കുഞ്ഞിന് ക്ഷീണം കൂടിയതോടെ താല്‍ക്കാലികമായി ചൈല്‍ഡ് ലൈന്‍ പട്ടുവം ദീന സേവന സഭയെ ഏല്‍പിക്കുകയുമായിരുന്നു.

യുവതി നേരത്തെ മലപ്പുറത്തെ ഒരു യുവാവിനെ ബ്രോക്കര്‍ മുഖാന്തിരം വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്. പിന്നീട് യുവാവ് ഇവരെ വിട്ടുപോവുകയായിരുന്നു. യുവാവിന്റെ മലപ്പുറത്തെ മേല്‍വിലാസമോ മറ്റോ ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് യുവതിക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ് ജനിച്ചത്. 60 ദിവസത്തിനകം കുട്ടിയെ മാതാവിന് ഏറ്റെടുക്കാമെന്നും അതു കഴിഞ്ഞാല്‍ നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു. ഇതുകഴിഞ്ഞാല്‍ ദത്തെടുക്കുന്നവര്‍ക്ക് കുട്ടിയെ ഏറ്റെടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News:
പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ വേണ്ട; ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Baby, Child, Kasaragod, News, Mother denied daughter; 60 days will give, Says CWC