Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡനം; പെണ്‍കുട്ടി അഞ്ചുമാസം മുമ്പ് മറ്റൊരു യുവാവിന്റെ പീഡനത്തിനും ഇരയായി, പ്രതി അറസ്റ്റില്‍

ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി എട്ടാ ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ പെണ്‍കുട്ടിയെ Auto rickshaw, Molestation, Accused, Kumbala, Kasaragod, News, Molestation: youth arrested
കുമ്പള: (www.kasargodvartha.com 13.10.2018) ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി എട്ടാ ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ പെണ്‍കുട്ടിയെ അഞ്ചുമാസം മുമ്പ് മറ്റൊരു യുവാവ് പീഡനത്തിനിരയാക്കിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. ജോഡ്ക്കട്ട കിദൂരിലെ ശശികുമാറിനെ (19)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ബംബ്രാണ വയലിലെ കിരണ്‍ രാജ് ഷെട്ടി (21)യെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് അഞ്ചു മാസം മുമ്പും പീഡനത്തിനിരയായതായി വ്യക്തമായത്. തുടര്‍ന്ന് 2018 മെയ് മാസത്തില്‍ കുട്ടിയെ പീഡിപ്പിച്ച ശശികുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയും പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പോക്‌സോ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഏതാനും ദിവസം മുമ്പാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കലോത്സവം നടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി കിരണ്‍ പീഡിപ്പിച്ചത്. കാണാതായ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയപ്പോള്‍ അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Auto rickshaw, Molestation, Accused, Kumbala, Kasaragod, News, Molestation: youth arrested