city-gold-ad-for-blogger

പീഡനക്കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ നേരത്തെ മറ്റൊരു സ്‌കൂളില്‍ വെച്ച് മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചു

രാജപുരം: (www.kasargodvartha.com 17.10.2018) പീഡനക്കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ നേരത്തെ മറ്റൊരു സ്‌കൂളില്‍ വെച്ച് മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്തു വന്നു. മലയോരത്തെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ബിരിക്കുളത്തെ പെരിയില്‍ രാജനെ (55)യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. നേരത്തെ കിനാനൂര്‍-കരിന്തളത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്നത്.

അന്ന് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇവിടെ നിന്നും സ്ഥലംമാറി രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിദ്യാലയത്തില്‍ അധ്യാപകനായി എത്തിയത്. ഈ സ്‌കൂളില്‍ പീഡനത്തിനിരയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആശാവര്‍ക്കറുടെ നിര്‍ദേശപ്രകാരം മാതാവ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്നും കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ലാ ആശുപത്രിയിലെ ഭൂമിക കൗണ്‍സലിംഗ് സെന്ററിലേക്ക് അയച്ചു.
ഇവിടത്തെ പരിശോധനയിലും കൗണ്‍സിലിംഗിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ അധികൃതര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്സോ കുറ്റം ചുമത്തിയാണ് അധ്യാപകന്റെ പോലീസ് പേരില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനക്കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ നേരത്തെ മറ്റൊരു സ്‌കൂളില്‍ വെച്ച് മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചു


Keywords:  Kasaragod, Kerala, news, Rajapuram, Top-Headlines, Molestation, arrest, Police, Crime, Molestation case accused molest another student in another school
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia