Join Whatsapp Group. Join now!
Aster MIMS 10/10/2023

15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസ്; 3 പേര്‍ അറസ്റ്റില്‍, പീഡനക്കേസില്‍ ഉള്‍പെട്ടവരില്‍ പ്രമുഖരും

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Molestation case; 3 arrested
കാസര്‍കോട്: (www.kasargodvartha.com 23.10.2018) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി. കേസില്‍ ഉള്‍പെട്ടവരില്‍ പ്രമുഖരും ഉള്ളതായി വിവരമുണ്ട്. അടുക്കത്ത്ബയല്‍ തായലവളപ്പിലെ എം ഹനീഫ (41), തളങ്കര കെ കെ പുറം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹ് മദ് ഫായിസ് എന്ന സല്‍മാന്‍ എന്ന സല്ലു (27), തളങ്കര പടിഞ്ഞാർ കുന്നിലിലെ അബൂബക്കര്‍ സിദ്ദീഖ് (34) എന്നിവരെയാണ് കാസര്‍കോട് എസ് ഐ അജിത് കുമാറും അഡീ. എസ് ഐ മോഹനനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.



2016 മുതല്‍ കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിവരികയായിരുന്നു. ഏഴു പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കിയാണ് വില കൂടിയ കാറുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവന്നിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Molestation case; 3 arrested
  < !- START disable copy paste -->