Join Whatsapp Group. Join now!
Aster MIMS 10/10/2023

കെട്ടികിടക്കുന്ന പട്ടയ അപേക്ഷകളില്‍ ഉടന്‍ നടപടി: മന്ത്രി ഇ ചന്ദ്രശേഖരന്‍

സംസ്ഥാനത്തെ ലാന്‍ഡ് ട്രിബ്യൂനലുകളില്‍ കെട്ടികിടക്കുന്ന 2,20,000 ത്തോളം പട്ടയ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി Kerala, news, E.Chandrashekharan, Top-Headlines, Minister E Chandrashekharan inaugurates Thekkedesam Smart Village office
പാലക്കാട്: (www.kasargodvartha.com 28.10.2018) സംസ്ഥാനത്തെ ലാന്‍ഡ് ട്രിബ്യൂനലുകളില്‍ കെട്ടികിടക്കുന്ന 2,20,000 ത്തോളം പട്ടയ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പാലക്കാട്ടുമാത്രം 30,000 അപേക്ഷകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റൂര്‍ താലൂക്കിലെ തെക്കെദേശം സമാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു മന്ത്രി. ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വില്ലേജ് ഓഫീസുകള്‍. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സമാര്‍ട്ട് വില്ലേജ് ഓഫീസെന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാരുമായി നടത്തിയ യോഗത്തില്‍ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യം വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശയത്തിന് തുടക്കംകുറിച്ചത്.

തെക്കെദേശം വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കെ. കൃഷ്ണന്‍കുട്ടി എം എല്‍ എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാര്‍ങധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ചിന്നസ്വാമി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര, തെക്കേദേശം വില്ലേജ് ഓഫീസര്‍ എസ്. ഇന്ദിരാ കുമാരി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, E.Chandrashekharan, Top-Headlines, Minister E Chandrashekharan inaugurates Thekkedesam Smart Village office
  < !- START disable copy paste -->