Join Whatsapp Group. Join now!
Aster MIMS 10/10/2023

മീ ടു; വെളിപ്പെടുത്തലുമായി അമലാ പോളും,'ഇവന്‍മാര്‍ സ്വന്തം വീട്ടില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്'

മീ ടുവില്‍ വെളിപ്പെടുത്തലുമായി അമലാ പോളും. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ്News, Chennai, National, Top-Headlines, Cinema,
ചെന്നൈ:(www.kasargodvartha.com 23/10/2018) മീ ടുവില്‍ വെളിപ്പെടുത്തലുമായി അമലാ പോളും. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അമലാ പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സൂസി ഗണേശനില്‍ നിന്നും താന്‍ നേരിട്ട ലൈംഗികാത്രികമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല വെളിപ്പെടുത്തല്‍ നടത്തിയത്. 2005ല്‍ ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് സൂസി മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. ഇതിനെ പിന്തുണച്ചാണ് തനിക്ക് നേരെയുണ്ടായ ദുരനുഭവവും അമലാ പോള്‍ പങ്കുവയ്ക്കുന്നത്.

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ സൂസി ഗണേശന്‍ ദ്വയാര്‍ത്ഥത്തില്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ ആരോപിക്കുന്നു.

News, Chennai, National, Top-Headlines, Cinema,Me too ; Amala Paul to reveal her statement

സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നിരുന്നതായും താരം വെളിപ്പെടുത്തുന്നു. സൂസി സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളാണ്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്. വിഷയത്തില്‍ ഭരണകൂടവും നിയമവ്യവസ്ഥയും കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സൂസി, നടിമാര്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Top-Headlines, Cinema,Me too ; Amala Paul to reveal her statement