Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ പാലത്തില്‍ നിന്നും വീണ് തലയിടിച്ച് മരിച്ചു

വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ പാലത്തില്‍ നിന്നും വീണ് തലയിടിച്ച് മരിച്ചു. ഒടയംചാല്‍ Man died after falls from Bridge, Kanhangad, Obituary, Kasaragod, News, Krishnan
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2018) വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ പാലത്തില്‍ നിന്നും വീണ് തലയിടിച്ച് മരിച്ചു. ഒടയംചാല്‍ കുന്നുംവയല്‍ താനത്തിങ്കാനത്തെ കൃഷ്ണന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിനടുത്തുള്ള തോട്ടിലെ മരപ്പാലത്തില്‍ നിന്നാണ് വീണത്.
Man died after falls from Bridge, Kanhangad, Obituary, Kasaragod, News, Krishnan

തലക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹമായിരുന്നു ശനിയാഴ്ച. വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തോനത്തിങ്കല്‍ ക്ഷേത്രത്തിലെ കലശക്കാരനായിരുന്നു.

പരേതരായ ബട്ട്യന്‍- ഉണ്ടച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്യായനി. സഹോദരങ്ങള്‍: ശാരദ, ഇന്ദിര, രാഗിണി, ശൈലജ, രവീന്ദ്രന്‍, രവി, ചന്ദ്രന്‍, അംജജന്‍ (ഇരുവരും യു.എ.ഇ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Man died after falls from Bridge, Kanhangad, Obituary, Kasaragod, News, Krishnan