Join Whatsapp Group. Join now!
Aster MIMS 10/10/2023

മുള്ളന്‍ പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മുള്ളന്‍ പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച മധ്യവയസ്‌കനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. എണ്ണപ്പാറ ചൂരപ്പടവിലെ കല്ലളനാണ് (48) അറസ്റ്റിലായത്. ഇയാളുടെ Kasaragod, Kerala, news, Rajapuram, arrest, forest, Top-Headlines, Man arrested with Cooked Indian crested porcupine
രാജപുരം: (www.kasargodvartha.com 22.10.2018) മുള്ളന്‍ പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച മധ്യവയസ്‌കനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. എണ്ണപ്പാറ ചൂരപ്പടവിലെ കല്ലളനാണ് (48) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും വേവിച്ച മൂന്നു കിലോ മുള്ളന്‍പന്നി ഇറച്ചി, മുള്ള്, അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെടുത്തു.

രഹസ്യ വിവരം ലഭിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ 6.30 മണിയോടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നേരോത്ത്, മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ ടി.കെ. ലോഹിതാക്ഷന്‍, കെ.എ. ബാബു, ബിഎഫ്ഒ പി.വി. പ്രീതിമോള്‍, വാച്ചര്‍മാരായ എന്‍.കെ. സന്തോഷ്, ടി. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഒരാഴ്ച മുമ്പ് ബളാല്‍ മരുതംകുളത്ത് നിന്നും 12 കിലോ വരുന്ന മുള്ളന്‍ പന്നിയുമായി രണ്ടു പേരെയും ഓട്ടോറിക്ഷയും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, arrest, forest, Top-Headlines, Man arrested with Cooked Indian crested porcupine
  < !- START disable copy paste -->