Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയാളി യുവാവ് ദുബൈയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

മലയാളിയായ യുവാവിനെ ദുബൈയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർNews, Dubai, Gulf, UAE, Death,
ദുബൈ:(www.kasargodvartha.com 30/10/2018) മലയാളിയായ യുവാവിനെ ദുബൈയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന്‍ ലിജു മാണിക്കോത്തിനെ (42)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിജുവിന്റേതെന്ന് സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.

News, Dubai, Gulf, UAE, Death, Malayali Youth found dead in Dubai

മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, ഏക മകന്‍ യയോഗ്. ഏക സഹോദരി ലീന.


Keywords: News, Dubai, Gulf, UAE, Death, Malayali Youth found dead in Dubai