Join Whatsapp Group. Join now!
Aster MIMS 10/10/2023

സുരേന്ദ്രന്റെ ആരോപണം പരാജിതന്റെ ഒളിച്ചോട്ടം: എം സി ഖമറുദ്ദീന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പി.നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന പരാജയ ഭീതിയാലുള്ള ഒളിച്ചോട്ടമാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ Kasaragod, Kerala, news, M.C.Khamarudheen, Top-Headlines, Muslim-league, M C Khamaruddin against Surendran
കാസര്‍കോട്: (www.kasargodvartha.com 28.10.2018) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പി.നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന പരാജയ ഭീതിയാലുള്ള ഒളിച്ചോട്ടമാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കൂടിയായ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ പ്രസ്താവിച്ചു. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ബി.ജെ.പി.ക്ക് വന്‍ പരാജയംഏറ്റു വാങ്ങേണ്ടി വരുമെന്ന ബോധ്യമാണ് സുരേന്ദ്രനെ കൊണ്ട് ഇത് പറയിച്ചത്.

യു.ഡി.എഫ് സാക്ഷികളെ ഭീഷണപ്പെടുത്തുന്നു എന്നുള്ള ആരോപണം ബാലിശവും അസംബന്ധവുമാണ്. കള്ളവോട്ട് ചെയ്തതായി സുരേന്ദ്രന്‍ ആരോപിക്കപ്പെട്ടവരില്‍ പരമാവധി ആളുകള്‍ കോടതി മുമ്പാകെ എത്തിയതോടെ സുരേന്ദ്രന്റെ വാദം കളമാണെന് ബോധ്യപ്പെട്ടിട്ടുണ്ട്. പോലീസും, കോടതിയും നന്നായി പ്രവര്‍ത്തിക്കുന്ന രാജ്യത്ത് കോടതി നോട്ടീസ് ലഭിച്ച ആളുകള്‍ ഭീഷണി കൊണ്ടാണ് ഹാജരാവാത്തതെന്ന്
പറയുന്ന സുരേന്ദ്രന്‍ ജനങ്ങളെ വിഢികളാക്കാനാണ് ശ്രമിക്കുന്നതെന്നും ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി.



വിദേശത്തുള്ള ബാക്കി പേരെ കൂടി എത്തിക്കാന്‍ കോടതി നിര്‍ദേശിച്ച ചിലവ് അടക്കാന്‍ സുരേന്ദ്രന്‍ തയ്യാറായാല്‍ എല്ലാവരും എത്തിച്ചേരു
മെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വ്യക്തമായി അറിഞ്ഞിട്ടും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവായി തുടരുമ്പോള്‍ കള്ള പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

Also Read:
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, M.C.Khamarudheen, Top-Headlines, Muslim-league, M C Khamaruddin against Surendran
  < !- START disable copy paste -->