city-gold-ad-for-blogger

എം എസ് എഫ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന പരാതിയില്‍ സി ഐ അബ്ദുര്‍ റഹീം അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 23.10.2018) എം എസ് എഫ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചു എന്ന പരാതിയില്‍ സി ഐ അടക്കം ഏഴ് പോലീസുകാര്‍ക്കെതിരെ  കോടതി കേസെടുത്തു. 2017 ഫെബ്രുവരി 28ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്ത ശേഷം പോലിസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

അന്നത്തെ കാസര്‍കോട് സി ഐ യും നിലവില്‍ ക്രൈബ്രാഞ്ച് സി.ഐയുമായ അബുര്‍ റഹീം, എ.എസ്.ഐ സതീശന്‍, പോലീസുകാരായ കിഷോര്‍, മധുസൂധനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് അടക്കം ഏഴ് പോലീസുകാര്‍ക്കെതിരെയാന് ഐ.പി സി 323, 324, 326, 506 റെഡ് വിത്ത് 34 വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് കേടതി ഉത്തരവിട്ടത്. ഡിസംബര്‍ 17ന് പ്രതികള്‍ കോടതിയില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

എം എസ് എഫ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന പരാതിയില്‍ സി ഐ അബ്ദുര്‍ റഹീം അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസെടുത്തു

പോലീസ് മര്‍ദനത്തില്‍ കാലിന്റെ ലിഗ്‌മെന്റ് തകര്‍ന്ന ചൗക്കി ബദര്‍ മന്‍സിലിലെ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. മര്‍ദ്ദനത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിക്കും മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനും പരിക്കേറ്റിരുന്നു. പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗും എം.എസ്.എഫും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Related News:
കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, MSF, Assault, Attack, complaint, Top-Headlines, Lock up assault against MSF leaders; Case against 7 Police officers
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia