Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതിയാപ്ല കോഴി മുതല്‍ കറുത്തമ്മ ചെമ്മീന്‍ വരെ; വളയിട്ട കൈകളാല്‍ ഇളക്കപ്പെട്ട രുചിക്കൂട്ടുകള്‍, 'കാസ്രോട്ടെ കുടുംബശ്രീ രുചിപ്പെരുമ'യ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഉത്പന്ന വിപണനമേളയും 'കാസ്രോട്ടെ രുചിപ്പെരുമ- 2018' സംഘടിപ്പിക്കുന്നു. Kasaragod, Kerala, news, Top-Headlines, Food, കേരള വാര്‍ത്ത, Kudumbasree, Kudumbasree Food Fest will be start on Friday
കാസര്‍കോട്: (www.kasargodvartha.com 04.10.2018) കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഉത്പന്ന വിപണനമേളയും 'കാസ്രോട്ടെ രുചിപ്പെരുമ- 2018' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചു മുതല്‍ 14 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയാകും. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ എട്ടു മണി വരെയായിരിക്കും സ്റ്റാള്‍ പ്രവര്‍ത്തിക്കുക.

മേളയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കും. എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും തത്സമയം നിര്‍മിച്ചു നല്‍കുന്നതാണ് ഭക്ഷ്യമേളയുടെ സവിശേഷത. സ്വര്‍ഗക്കോഴി, കോഴി വെളിച്ചം, പുതിയാപ്ല കോഴി, ചിക്കന്‍ സത്തായ, കറുത്തമ്മ ചെമ്മീന്‍, പരീക്കുട്ടി ചെമ്മീന്‍, കിരി ബിരിയാണി, ചെമ്പല്ലിക്കൂട് മീന്‍ പൊള്ളിച്ചത്, വരത്തന്‍ ചട്ടിപ്പത്തിരി, കോഴി കുണ്ടന്‍കൂട്, ബീഫ് കുണ്ടന്‍കൂട്, കോഴി നുറുക്കി വറുത്തത് തുടങ്ങിയ നിരവധി വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളാണ് ഭക്ഷ്യമേളയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ എ ഡി എംസിമാരായ ഹരിദാസന്‍ സി, ജോസഫ് പെരുകിന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഹരിപ്രസാദ് ടി പി, ജിജു, രേഷ്മ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജസീം ഷക്കീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Food, കേരള വാര്‍ത്ത, Kudumbasree, Kudumbasree Food Fest will be start on Friday
  < !- START disable copy paste -->