കാസര്‍കോട്: (www.kasargodvartha.com 16.10.2018) കെഎസ്ആര്‍ടിസിയിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാസര്‍കോട്ടും കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയനുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. രാവിലെ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് മിന്നല്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.
കുടുംബശ്രീ അംഗങ്ങളെ പരിശീലനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച റിസര്‍വേഷന്‍ കൗണ്ടറില്‍ നിയോഗിക്കാന്‍ തീരുമാനിച്ചപ്പോഴാണ് സമരം തുടങ്ങിയത്. തീരുമാനത്തില്‍ നിന്നും തല്‍കാലം പിന്മാറിയതിനെ തുടര്‍ന്ന് ഉച്ചയോടെ മിന്നല്‍ പണിമുടക്ക് ഉപേക്ഷിച്ച് ജീവനക്കാര്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറായി. മിന്നല്‍ പണിമുടക്ക് കാരണം ചന്ദ്രഗിരി ദേശസാല്‍കൃത റൂട്ടിലടക്കം യാത്രക്കാര്‍ വലഞ്ഞു.
Keywords: Kerala, kasaragod, news, Top-Headlines, KSRTC, Employees, Kudumbasree, Strike, KSRTC employees strike withdrawn