Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ ദുരൂഹമരണം: അനിശ്ചിതകാല സമരം 22-ാം ദിവസത്തിലേക്ക്, പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്നു

ചെമ്പിരിക്ക- മംഗളൂരു ഖാസിയും പ്രമുഖ മത പണ്ഡിതവുമായ ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ Qazi death, C.M Abdulla Maulavi, Kasaragod, News, Top-Headlines, Khazi death; Strike in 22nd Day
കാസര്‍കോട്: (www.kasargodvartha.com 31.10.2018) ചെമ്പിരിക്ക- മംഗളൂരു ഖാസിയും പ്രമുഖ മത പണ്ഡിതവുമായ ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 22-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുമയുമായി കൂടുതല്‍ നേതാക്കളും സമസ്ത മേഖലകളിലുമുള്ള ജനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.
Qazi death, C.M Abdulla Maulavi, Kasaragod, News, Top-Headlines, Khazi death; Strike in 22nd Day

22-ാം ദിവസത്തെ സമരത്തില്‍ എസ് വൈ എസ്, ഓസ്‌ഫോജ്‌ന (ഫൈസി പണ്ഡിതസഭ) സംഘടനകളുടെ നേതാക്കള്‍ നേതൃത്വം നല്‍കി. ജില്ല എസ് വൈ എസ് പ്രസിഡണ്ട് സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി ചെര്‍ക്കള, ഹമീദ് ഫൈസി ബെദിര, ഖാസിം ഫൈസി, യൂനുസ് ഫൈസി കക്കാട്, അഷ്‌റഫ് ഫൈസി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, യൂസുഫ് ഉദുമ, സര്‍ദാര്‍ മുസ്തഫ, അഹ് മദ് മുസ്ലിയാര്‍ തുരുത്തി, നദവി ഉസ്താദ്, സുലൈമാന്‍ ഫൈസി, അബ്ദുര്‍ റഹ് മാന്‍ ഫൈസി ചൗക്കി, ഹമീദ് നദ് വി ഉദുമ, നിസാര്‍ ഫൈസി ഉദുമ, അബ്ദുല്ലക്കുത്തി ചെമ്പിരിക്ക, ഇസ്മാഈല്‍ ഉദുമ, താജുദ്ദീന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ ഉദുമ സ്വാഗതവും ഉബൈദുല്ല കടവത്ത് നന്ദിയും പറത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Qazi death, C.M Abdulla Maulavi, Kasaragod, News, Top-Headlines, Khazi death; Strike in 22nd Day