കാസര്‍കോട്: (www.kasargodvartha.com 08.10.2018) പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ച് കഴിഞ്ഞത് ആറ് രാത്രി. ലഡാക്കിലും മണാലിക്കുമിടയില്‍ കുടുങ്ങിയ കാസര്‍കോട്ടുകാര്‍ അതി സാഹസികമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. തായലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ നാജി കോട്ടേജില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ബി എഫ് അബ്ദുല്‍ നഈം, തായലങ്ങാടി ടി എ എം ഹാജി ഹൗസിലെ പി എച്ച് ഹംസയുടെ മകന്‍ പി എച്ച് മുഹമ്മദ് ഷബീര്‍ എന്നിവരാണ് ഒരാഴ്ചക്കാലം മണാലിയിലുണ്ടായ പ്രകൃതി ദുരന്ത സ്ഥലത്ത് കുടുങ്ങിയത്.
ലഡാക്കില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ബറാലാച്ചയിലാണ് തങ്ങള്‍ ഹിമപാതത്തില്‍ കുടുങ്ങിയതെന്ന് നാട്ടിലെത്തിയ നഈമും ഷബീറും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ലേയില്‍ നിന്നും മണാലിയിലേക്ക് തിരിച്ചപ്പോള്‍ മലയാളികളുള്‍പെടെ 90 ഓളം പേരാണ് ബറാലാച്ചയിലെ മിലിട്രി ക്യാമ്പില്‍ അഭയം തേടിയത്. ആറ് രാത്രി ഇവിടെ കഴിച്ചുകൂടേണ്ടി വന്ന തങ്ങള്‍ക്ക് പിന്നീട് മിലിട്രി വാഹനത്തിലാണ് മണാലിയിലെത്താന്‍ കഴിഞ്ഞത്. തങ്ങള്‍ എത്തിയപ്പോഴേക്കും പ്രകൃതി ദുരന്തം മണാലിയെ തകര്‍ത്തു കഴിഞ്ഞിരുന്നു. അതിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു.
മണാലിയില്‍ രണ്ട് ദിവസം തങ്ങള്‍ക്ക് തങ്ങളുടെ ബുള്ളറ്റ് എത്തിക്കുന്നതിന് കാത്തുനില്‍ക്കേണ്ടി വന്നു. കുട്ടികള്‍ മുതല്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ തങ്ങള്‍ക്കൊപ്പം ദുരന്ത സ്ഥലത്ത് കുടുങ്ങിയിരുന്നു. മിലിട്രിയുടെ ട്രക്കില്‍ ബുള്ളറ്റെത്തിച്ച ശേഷമാണ് അതില്‍ തങ്ങള്‍ക്ക് തിരിച്ച് മടങ്ങാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ വിനിമയ ബന്ധങ്ങളെല്ലാം തകരാറിലായതോടെയാണ് തങ്ങള്‍ക്ക് വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷപ്പെട്ടെത്തിയ നയീമിനേയും ഷബീറിനേയും കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ബൊക്ക നല്‍കി സ്വീകരിച്ചു.
ഇവര്‍ക്കുണ്ടായ അനുഭവം യുവാക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
1 ട്രക്കില്‍ 6 ദിവസം -12° തണുപ്പില്‍ 16043 ഫീറ്റ് ഉയരത്തില്‍
എല്ലാ ദിവസം പോലെ ഞങ്ങള്‍ രാവിലെ തന്നെ റൈഡ് സ്റ്റാര്‍ട്ട് ചെയ്തു. അന്നത്തെ ഡെസ്റ്റിനേഷന്‍, ലേ ടു സര്‍ച്ചു, 230 കി.മീ, ഏകദേശം -3° തണുപ്പില്‍ ആയിരുന്നു റൈഡ് പൂര്‍ത്തിയാക്കിയത്. സാര്‍ച്ചുവില്‍ ചാച്ചാന്റെ ധാബയില്‍ ആയിരുന്നു അന്നത്തെ താമസം.
രാവിലെ എഴുന്നേറ്റ് ചാച്ചാന്റെ സ്‌പെഷ്യല്‍ പൊറോട്ടയും കഴിച്ച് ഇറങ്ങാന്‍ നേരം ചാച്ചാന്റെ കമന്റ്. aaj ka mausam bada kharab hai jaldi niklo. അന്നത്തെ ഡെസ്റ്റിനേഷന്‍ സര്‍ച്ചു to മണാലി. 223 കി മീ ആയിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി മഞ്ഞുവീഴ്ചയായി. അവിടുന്ന് പെട്ടെന്ന് മണാലി പോകുന്ന ട്രക്കില്‍ കയറി. ബാരലാച്ച കഴിഞ്ഞ് ഏകദേശം കുറച്ചു താഴെ ഇറങ്ങിയപ്പോള്‍ റോഡ് മൊത്തം മഞ്ഞ് പൊതിഞ്ഞിരുന്നു. അങ്ങനെ വണ്ടി(truck) സൈഡ് പാര്‍ക്ക് ചെയ്ത് പുറകില്‍ ഉണ്ടായിരുന്ന എല്ലാ വണ്ടിയും റോഡരികിലാക്കി. പിന്നെ മഞ്ഞുവീഴ്ച നിന്നത് രണ്ടു ദിവസം കഴിഞ്ഞാണ്. അപ്പോഴേക്കും മഞ്ഞ് 3 ഫീറ്റ് ഉയരത്തില്‍ എത്തി. കാറ്റിന്റെ ശക്തി കൂടി വന്നു. 16043 ഫീറ്റ് ഉയരത്തില്‍ ആയതുകൊണ്ട് ഓക്‌സിജന്‍ അളവു കുറവായിരുന്നു. ട്രക്കിന്റെ ചെറിയ ക്യാബിനിലായിരുന്നു ഞങ്ങളുടെ ആറ് ദിവസവും, തണുപ്പ് രാത്രിയില്‍ -10 മുതല്‍ -15 വരേ ആയിരുന്നു. ട്രക്ക് ഡ്രൈവര്‍ രാജു ഭായിയുടെ കയ്യില്‍ ഗ്യാസ് സ്റ്റൗവ് ഉള്ളത് കൊണ്ട് ഫുഡിനും വെള്ളത്തിനും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കരല ഉരുക്കിയാണ് വെള്ളം കുടിച്ചത്. മൂന്നും നാലും ദിവസം സ്‌കൈ ക്ലിയര്‍ ആയിരുന്നു. എന്നിട്ടും റെസ്‌ക്യൂ ചെയ്യാന്‍ മിലിട്ടറി എച്ച് ബി ആര്‍ ഒ വന്നില്ല, ഹെലികോപ്റ്ററില്‍ നിന്നു കുറച്ചു വെള്ളവും ചിപ്‌സും എറിഞ്ഞു തന്നു. ഏകദേശം 90 പേര് ഉണ്ടായിരുന്നു ആ ബ്ലോക്കില്‍. നാലു വയസുള്ള കുട്ടി മുതല്‍ 70 വയസ് പ്രായം ഉള്ള ആള്‍ക്കാര്‍ വരെ ഉണ്ടായിരുന്നു. അഞ്ചാം ദിവസമാണ് ഞങ്ങളുടെ അവസ്ഥ അറിയാന്‍ ഒരു പോലീസ് ഓഫീസര്‍ വന്നത്. ആറാം ദിവസം ഞങ്ങളെ 10 കി മീ നടത്തി മല ഇറക്കിയാണ് ഞങ്ങളെ താഴെ എത്തിച്ചത്. അവിടുന്ന് ആര്‍മി ട്രക്കില്‍ ക്യാമ്പില്‍ കൊണ്ടുപോയി. അവിടെ ഒരു ദിവസമാണ് താമസിച്ചത്. നല്ല ഫുഡ് തന്നു. മെഡിക്കല്‍ ചെക്കപ്പ് ഉണ്ടായിരുന്നു. അവിടുന്ന് പിറ്റേദിവസം അവരുടെ ബസില്‍ കൈലോങ്ങ് എത്തിച്ചു, അന്നത്തെ ഫുഡും അക്കമൊഡേഷനും ഹിമാചല്‍ ഗവ. ചെയ്തു തന്നു. പിറ്റേ ദിവസം ഞങ്ങള്‍ മണാലിയിലേക്ക്. പക്ഷേ നമ്മുടെ ബുള്ളറ്റ് എത്തിയില്ല, റോഹ്തക് പാസ് ക്ലോസ് ആയതിനാല്‍ ഞങ്ങള്‍ പോയത് ഓപ്പണ്‍ ആവാത്ത റോഹ്തക് ട്യൂണല്‍ കൂടി, ഇതിലെ കൂടി ട്രക്കിനെ കടത്തി വിട്ടിരുന്നില്ല, ബുള്ളറ്റ് കിട്ടാന്‍ രണ്ടു ദിവസം മണാലിയില്‍ നില്‍ക്കേണ്ടിവന്നു. അതിനു ശേഷം യാത്ര തുടര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Flood, Bike, Kasargodan blocked in Ladak rescued

Related News:
ബുള്ളറ്റില്‍ റൈഡിന് പോയ കാസര്‍കോട്ടെ രണ്ടു പേര്‍ മണാലിയിലെ പ്രളയസ്ഥലത്ത് കുടുങ്ങി; ബന്ധുക്കള്‍ സൈന്യത്തിന്റെ സഹായം തേടി(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)