Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയെ മുളയുടെ തലസ്ഥാനമാക്കുമെന്ന് കളക്ടര്‍

ജില്ലയെ മുളയുടെ തലസ്ഥാനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. പ്രളയാനന്തര Kasaragod, News, District Collector Dr. D. Sajith Babu, Kasargod district would be made the capital of bamboo; Says collector
കാസര്‍കോട്: (www.kasargodvartha.com 05.10.2018) ജില്ലയെ മുളയുടെ തലസ്ഥാനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. പ്രളയാനന്തര കേരള പുന:സൃഷ്ടിയില്‍ നിര്‍മ്മാണ പ്രക്രിയയ്ക്ക് മുളയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ജില്ലയില്‍ മൂന്നു ലക്ഷത്തോളം കല്ലുമുളകള്‍ നട്ടുപിടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ഭരണം നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ടീച്ചര്‍ ട്രെയിനിംഗ്് സെന്ററില്‍ 'മുളയധിഷ്ഠിത നിര്‍മ്മാണം; കാസര്‍കോടിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍  സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജില്ലാ കളക്ടര്‍.

മുളയിലധിഷ്ടിതമായ നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും മുളകള്‍ നട്ടുവളര്‍ത്തുന്നത്. ആദ്യഘട്ടമായി മൂന്നു ലക്ഷത്തോളം കല്ലുമുളകള്‍(കല്ലന്‍ മുള) വളര്‍ത്തും. മുളയുടെ അസംസ്‌കൃത വസ്തുക്കള്‍ കയറ്റിഅയക്കുന്ന കേന്ദ്രമാക്കും. കല്ലുവെട്ടുന്ന കുന്നുകള്‍ മുളകള്‍ വളര്‍ത്താന്‍ ഉപയോഗിക്കും. ഏറ്റവും വേഗത്തില്‍ വളരുന്ന മുളകള്‍ വളര്‍ത്തുന്നതിലൂടെ വെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയും.
പ്രകൃതിസംരക്ഷണത്തിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയില്‍ പ്രാധാന്യം നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ലയാണ് കാസര്‍കോട്. അതേസമയം കൂടുതല്‍ വരള്‍ച്ച നേരിടുന്ന ജില്ലകളിലൊന്നുമാണ് കാസര്‍കോട്.  കുടുതല്‍ കുഴല്‍ കിണറുകളും ഉപയോഗ ശൂന്യമായ കുഴല്‍ല്‍കിണറുകളുള്ളതും ഇവിടെയാണ്. എല്ലാവര്‍ക്കും ജലസേചനം ലഭ്യമാക്കുമാകുയാണ് ലക്ഷ്യം. അതിനായി ഇവിടത്തെ നദികളെ ഉപയോഗപ്പെടുത്തും.നവകേരള സൃഷ്ടിയില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും കാര്യമായ പങ്ക് വഹിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ ഡോ.ഇ.വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പ്രസിഡന്റ് എന്‍.എ അബുബക്കര്‍, ട്രെയിനിംഗ് സെന്റര്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ്, രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പ്രളയാന്തരകേരളം, പ്രകൃതി സംരക്ഷണം, ഗാന്ധി സന്ദേശത്തിന്റെ പ്രസക്തി, വളര്‍ച്ച കാരണം, പ്രത്യാഘാതം, പരിഹാരം എന്നി വിഷങ്ങളാണ് വിദ്യാര്‍ഥികളായ അഭിജിത്ത്, ഭാഗ്യലക്ഷ്മി, ശ്രീഹരി, അക്കു എന്നിവര്‍ അവതരിപ്പിച്ചത്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു സ്വാഗതവും ട്രെയിനിംഗ് സെന്റര്‍ അധ്യാപിക ജിജി ശ്രീധരന്‍ നന്ദിയും പറഞ്ഞു.

Kasaragod, News, District Collector Dr. D. Sajith Babu, Kasargod district would be made the capital of bamboo; Says collector

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, District Collector Dr. D. Sajith Babu, Kasargod district would be made the capital of bamboo; Says collector