Join Whatsapp Group. Join now!
Aster MIMS 10/10/2023

വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന മധുവിനായി 10 ന് കാരുണ്യയാത്ര

വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന ബിരിക്കുളം പ്ലാത്തടത്തെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന Kerala, News, Treatment, Kasaragod, Bus, BNBS, Karunya Yathra for Madhu on 10th
ബിരിക്കുളം: (www.kasargodvartha.com 08.10.2018) വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന ബിരിക്കുളം പ്ലാത്തടത്തെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന എന്‍ വി മധുവിന്റെ ചികിത്സക്കായി സി എം ബി എസ് കാരുണ്യ യാത്ര നടത്തും. പരപ്പ ബിരിക്കുളം നെല്ലിയടുക്കം-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സി എം ബി എസ് 10 നാണ് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്.

നിര്‍ദ്ധന കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമുള്ള ഭാരിച്ച ചികില്‍സാ ചെലവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ചികില്‍സാ സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരുകയാണ്. ഇതു വരെ നാലു ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും രാഷ്ടീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് ഇത് കണ്ടെത്തിയത്. ഇനിയും തുടര്‍ ചികിത്സക്കായി ആറു ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് 'ഈ തുക കണ്ടെത്തുന്നതിനായി ബിരിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ന്യൂസ് അറ്റ് ബിരിക്കുളം എന്ന നവ മാധ്യമ കൂട്ടായ്മ ഈ കുടുംബത്തോടൊപ്പം കൈകോര്‍ക്കുകയാണ്.
 Kerala, News, Treatment, Kasaragod, Bus, BNBS, Karunya Yathra for Madhu on 10th

ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് ഇതുവരെയായി 1,70,000 ഓളം രൂപ സമാഹരിക്കാന്‍ ഈ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. വി രാജേഷ്, ഷിബു പി, എന്‍ പവിത്രന്‍, വിജയന്‍ പി വി, ധനേഷ് എം കെ, ദിലീപ് കെ, തോമസ് എം ജെ, വിനീഷ്, മിഥുന്‍ നീലേശ്വരം തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ന്യൂസ് അറ്റ് ബിരിക്കുളം ഇതിനായി പരപ്പ സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് നമ്പര്‍: 47062010000140. IFSC: SYNB 0004706.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Treatment, Kasaragod, Bus, BNBS, Karunya Yathra for Madhu on 10th