Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രമേയത്തിലെ വ്യത്യസ്തതയുമായി കാണികളെ ത്രസിപ്പിക്കാന്‍ 'കല്ലടിക്കോടന്‍ കരിനീലി' എത്തുന്നു

വേറിട്ട പ്രമേയങ്ങള്‍ക്ക് രംഗഭാഷ്യമൊരുക്കി ശ്രദ്ധേയനായ രവി തൈക്കാട് വീണ്ടും കാണികളെ ത്രസിപ്പിക്കാനെത്തുന്നു. 'കല്ലടിക്കോടന്‍ കരിനീലി' എന്ന നാടകമാണ് രവിതൈക്കാടിന്റെ Kerala, news, Top-Headlines, Drama, Kalladikkodan Karineeli Drama ready for release
പാലക്കാട്: (www.kasargodvartha.com 28.10.2018) വേറിട്ട പ്രമേയങ്ങള്‍ക്ക് രംഗഭാഷ്യമൊരുക്കി ശ്രദ്ധേയനായ രവി തൈക്കാട് വീണ്ടും കാണികളെ ത്രസിപ്പിക്കാനെത്തുന്നു. 'കല്ലടിക്കോടന്‍ കരിനീലി' എന്ന നാടകമാണ് രവിതൈക്കാടിന്റെ പുതിയ സൃഷ്ടി. കേരളത്തിലെ മന്ത്രവാദപ്പെരുമയിലെ ഉപാസന ദേവതയായ കല്ലടിക്കോടന്‍ കരിനീലിയുടെ ത്രസിപ്പിക്കുന്ന കഥയ്ക്കൊപ്പം പാലക്കാടന്‍ മിത്തും കോര്‍ത്തിണക്കിയാണ് അദ്ദേഹം രംഗഭാഷ്യമൊരുക്കിയിട്ടുളളത്.

പുരാവൃത്തത്തില്‍ നിന്നും പഴയ ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ച് രൂപപ്പെടുത്തിയ നാടകം നവംബര്‍ ഒന്നിന് ടൗണ്‍ഹാളില്‍ അരങ്ങേറും. പാലക്കാട് ഡ്രാമ വില്ലേജിന്റെ ബാനറിലാണ് നാടകം രംഗത്തെത്തുന്നത്. അരങ്ങിലും അണിയറയിലുമായി കേരളത്തിലെ അമ്പതോളം ആര്‍ട്ടിസ്റ്റുകള്‍ വേദിയിലെത്തുന്ന നാടകത്തില്‍ ജാതിവ്യവസ്ഥയെ അതിജീവിക്കാന്‍ പോരാടിയ ഒരു സമുദായത്തിന്റെ കലാസപര്യയും മന്ത്രവാദപ്പെരുമയും കരിനീലിയാട്ടവും ആചാരാനുഷ്ഠാനങ്ങളോടെ നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രവിതൈക്കാട് പറഞ്ഞു.

പരമ്പരാഗതമായ തോറ്റംപാട്ടിന്റെ ഈരടികള്‍ക്കൊപ്പം പഴമയുടെ ആചാരങ്ങളും വരികളില്‍ കോര്‍ത്തിണക്കി ചലച്ചിത്ര ഗാനരചയിതാവ് വി കെ ഷാജി എഴുതിയ ഗാനങ്ങള്‍ നാടന്‍പാട്ടുകാരനായ മധുമുണ്ടകമാണ് ഈണം പകര്‍ന്നത്. കെ എ നന്ദജനാണ് വെളിച്ചശബ്ദ സംവിധാനം. പാലക്കാടിന്റെ ചരിത്രം അനാവരണം ചെയ്ത വിജയിപ്പിച്ച 'അഞ്ചുവിളക്ക്പറഞ്ഞ കഥ'യ്ക്ക് ശേഷം പി വി ചന്ദ്രഹാസനാണ് കരിനീലിയുടെ നിര്‍മ്മാണ നിര്‍വ്വഹണം നടത്തുന്നത്.

കെ പി എ സി നാടകങ്ങളിലൂടെ ശ്രദ്ധേയനായ ബിജു അനന്തകൃഷ്ണന്‍ പശ്ചാത്തലസംഗീതവും കൃഷ്ണന്‍ കണ്ണാടി കലയും പുതുപ്പരിയാരംകൃഷ്ണന്‍ കുട്ടി ചമയവും അമ്പിളിബേബിഗിരിജ വസ്ത്രാലങ്കാരവും ലതാമോഹന്‍സ്വാമി കണ്ണാടി കൊറിയോഗ്രാഫിയും ജോജുജാസ് പരസ്യകലയും ജിനേഷ്തൊടങ്ങില്‍ ഏകോപനവും നിര്‍വ്വഹിക്കുന്നു. മുരളി മംഗിളി, ജിനേഷ് തൊടങ്ങില്‍, ജോജു ജാസ്, പി വി ചന്ദ്രഹാസന്‍, ഹരി ഗോകുല്‍ ദാസ്, നന്ദു പിഷാരടി, ശൈലരാജ്, സത്യകുമാര്‍, സുനില്‍ തിരുനെല്ലായി, ഗോകുല്‍ദാസ്, മുരളീധരന്‍ കാരാട്ട്, അമല്‍ നസീര്‍, ശിവശങ്കരന്‍, സുനില്‍ കോയമ്പത്തൂര്‍, രഘുകുമാര്‍, സുജാത വിജയന്‍, അമ്പിളി സതീഷ്, ബേബിഗിരിജ, ലതാമോഹന്‍, റീന ജീവന്‍, അനഘ തൈക്കാട്, സഞ്ജനാനാഥന്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

പാലക്കാടിന്റെ ചരിത്രകഥകളും മിത്തുകളും നാടകത്തിലൂടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകഗ്രാമം പ്രവര്‍ത്തിച്ചുവരുന്നതെന്ന് പ്രസിഡന്റ് ജിനേഷ് തൊടങ്ങില്‍, സെക്രട്ടറി പി വി ചന്ദ്രഹാസനും, വൈസ് പ്രസിഡന്റ് ജോജുജാസും അറിയിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Drama, Kalladikkodan Karineeli Drama ready for release
  < !- START disable copy paste -->