Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോഡ്ജില്‍ വെച്ച് ഒന്നിച്ചെടുത്ത ഫോട്ടോ പ്രചരിപ്പിച്ചു; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

ലോഡ്ജില്‍ വെച്ച് ഒന്നിച്ചെടുത്ത ഫോട്ടോ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പോലീസ് Lodge, Photo, Friend, Arrest, Kasaragod, News, Husband's friend arrested for capturing house wife's photo
കാസര്‍കോട്: (www.kasargodvartha.com 05.10.2018) ലോഡ്ജില്‍ വെച്ച് ഒന്നിച്ചെടുത്ത ഫോട്ടോ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. പിലിക്കോട് കണ്ണങ്കൈയിലെ ശ്രീജിത്തിനെ (30) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. 11.04.2018 നും 4.10.2018 നും ഇടയിലുള്ള സമയത്ത് പരിയാരം മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജില്‍ വെച്ച് ഒന്നിച്ചുള്ള ചിത്രമെടുക്കുകയും ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

പടന്ന ഓരിയിലെ ഒരു യുവതിയാണ് പരാതിക്കാരി. യുവാവ് നേരത്തെ യുവതിയുടെ ഭര്‍ത്താവിന്റെ വീടിനടുത്തായിരുന്നു താമസം. പിന്നീട് ലോഡ്ജിലേക്ക് കൊണ്ടുപോയി ഒന്നിച്ചുള്ള ഫോട്ടോയെടുക്കുകയും ഇത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
Lodge, Photo, Friend, Arrest, Kasaragod, News, Husband's friend arrested for capturing house wife's photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lodge, Photo, Friend, Arrest, Kasaragod, News, Husband's friend arrested for capturing house wife's photo