city-gold-ad-for-blogger

പറമ്പില്‍ അതിക്രമിച്ചു കയറി മരംമുറിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഡി വൈ എസ് പി നല്‍കിയ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി; പോലീസ് ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന പരാതിക്കാരന്റെ മറുപടിയില്‍ റെക്കോഡുകള്‍ പരിശോധിച്ച് പക്ഷപാതമില്ലാതെ അന്വേഷണം നടത്തി രണ്ടുമാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് ചീഫിന് നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 26.10.2018) പറമ്പില്‍ അതിക്രമിച്ചു കയറി മരംമുറിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഡി വൈ എസ് പി നല്‍കിയ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. പോലീസ് ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പരാതിക്കാരന്‍ റിപോര്‍ട്ടിന് മറുപടിയായ പറഞ്ഞതോടെ റെക്കോഡുകള്‍ പരിശോധിച്ച് പക്ഷപാതമില്ലാതെ അന്വേഷണം നടത്തി രണ്ടുമാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് ചീഫിന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ നിര്‍ദേശം നല്‍കി.

ചെറുവത്തൂര്‍ സ്വദേശി കളത്തില്‍ കൃഷ്ണന്‍ ആണ് പരാതിക്കാരന്‍. എഴുപത്തിരണ്ടുകാരനായ കൃഷ്ണന്റെ പറമ്പില്‍ അയല്‍വാസികള്‍ അതിക്രമിച്ച് കയറി മരംമുറിക്കുകയും വ്യക്തിയെ മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തില്‍ നേരത്തെ കമ്മീഷന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ചന്തേര പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതില്‍ വിഷയം സ്വത്ത് തര്‍ക്കമാണെന്നും പരാതിക്കാരന്‍ എതിര്‍കക്ഷിക്കെതിരേ സ്ഥിരമായി പരാതിനല്‍കുന്ന വ്യക്തിയാണെന്നും പറയുന്നു. എന്നാല്‍ ചന്തേര പോലീസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടിന് മറുപടിയായി പരാതിക്കാരന്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.

ഇതോടെ കമ്മീഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആരോപണ വിധേയരെക്കൊണ്ട് അന്വേഷിപ്പിച്ചത് ഉചിതമായില്ലെന്ന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരനെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രണ്ടുമാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പറമ്പില്‍ അതിക്രമിച്ചു കയറി മരംമുറിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഡി വൈ എസ് പി നല്‍കിയ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി; പോലീസ് ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന പരാതിക്കാരന്റെ മറുപടിയില്‍ റെക്കോഡുകള്‍ പരിശോധിച്ച് പക്ഷപാതമില്ലാതെ അന്വേഷണം നടത്തി രണ്ടുമാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് ചീഫിന് നിര്‍ദേശം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, chandera, complaint, Cheruvathur, Human right commission order to submit report on 72 year old's complaint
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia