Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ സ്വര്‍ണക്കടത്തിനും കുഴല്‍പണ ഇടപാടിനും പിന്നില്‍ വന്‍ റാക്കറ്റെന്ന് കസ്റ്റംസ്; 2 പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ നിരീക്ഷണത്തില്‍, മംഗളൂരുവിലെ രണ്ട് ജ്വല്ലറികളിലും ഫ്‌ളാറ്റിലും റെയ്ഡ്, നിരവധി രേഖകള്‍ പിടികൂടി, 100 കോടിയുടെ ഹവാല ഇടപാട് നടന്നതായി സൂചന

കാസര്‍കോട്ടെ സ്വര്‍ണക്കടത്തിനും കുഴല്‍പണ ഇടപാടിനും പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ Kasaragod, News, Cash, Gold, Smuggling, Huge racket behind Gold-Cash Smuggling
കാസര്‍കോട്: (www.kasargodvartha.com 06.10.2018) കാസര്‍കോട്ടെ സ്വര്‍ണക്കടത്തിനും കുഴല്‍പണ ഇടപാടിനും പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസര്‍കോട്ടെ രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ കസ്്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി കസ്റ്റംസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മറ്റു ചില വീടുകളും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച കാസര്‍കോട്ട് 1.20 കോടി രൂപയുടെ കുഴല്‍പണവും ഒന്നരക്കിലോ സ്വര്‍ണവും പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Kasaragod, News, Cash, Gold, Smuggling, Huge racket behind Gold-Cash Smuggling

മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27), തളങ്കര കുന്നിലിലെ ബഷീര്‍ (55), രാമചന്ദ്ര പാട്ടീലിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. രാമചന്ദ്ര പാട്ടീലിന്റെ ബിസിനസ് ഇടപാടുകാരനായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാജു ഭായി എന്നു വിളിക്കുന്ന രാജേന്ദ്ര പവാര്‍ ഒളിവിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജേന്ദ്ര പവാറിന്റെ മംഗളൂരു രമാകാന്ത് തീയേറ്ററിന് സമീപത്തെ രണ്ട് ജ്വല്ലറികളിലും ഇയാളുടെ ഫ്‌ളാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച രേഖകളിലാണ് മേല്‍പറമ്പിലെയും ബദിയടുക്കയിലെയും നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചത്.

രാജേന്ദ്ര പവാറിന്റെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണം ഉരുക്കുകയും മറ്റൊരു ജ്വല്ലറി വില്‍പന കേന്ദ്രവുമാണ്. ഇതില്‍ ഒരു ജ്വല്ലറിയില്‍ നിന്നാണ് നിരവധി രേഖകള്‍ കണ്ടെടുത്തത്. മുംബൈയിലെ ചിലര്‍ക്കും കാസര്‍കോട്ടെ നിരവധി പേര്‍ക്കും കുഴല്‍പണ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഇവര്‍ക്ക് ഗള്‍ഫിലും വേരുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് രാജീവ് പി പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

റെയ്ഡ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായില്ല. പരിശോധന നടന്നുവരികയാണെന്നും കൂടുതല്‍ പേര്‍ റാക്കറ്റില്‍ ഉള്‍പെട്ടതായി സംശയിക്കുന്നതായും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. മംഗളൂരു വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം രാജേന്ദ്ര പവാര്‍ വാങ്ങുകയും ഉരുക്കി ഉരുപ്പടികളാക്കി വിവിധ ജ്വല്ലറികളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം കൃത്യമായി കസ്റ്റംസ് നിരീക്ഷിച്ചു വരികയാണ്. പരിശോധനകളും റെയ്ഡും വരുംദിവസങ്ങളിലും തുടരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

സ്വര്‍ണ- കുഴല്‍ പണ വേട്ടയ്ക്കിടെ സ്വര്‍ണം കടത്താനുപയോഗിക്കുന്ന ബട്ടണ്‍സ് ഉള്‍പെടെ പിടികൂടിയിരുന്നു. കണ്ണൂര്‍ ഡിവിഷന്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ ഒ പ്രദീപ്, കസ്റ്റംസ് കാസര്‍കോട് സൂപ്രണ്ട് രാജീവ് പി പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related News:
കാസര്‍കോട്ട് വന്‍ കുഴല്‍പണ- സ്വര്‍ണവേട്ട; 1.20 കോടി രൂപയുമായി സ്വര്‍ണം വാങ്ങാന്‍ വരികയായിരുന്ന യുവാവ് കാറുമായി പിടിയില്‍, ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കരയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, ഒന്നരക്കിലോ സ്വര്‍ണം കണ്ടെടുത്തു, ഗൃഹനാഥന്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Cash, Gold, Smuggling, Huge racket behind Gold-Cash Smuggling
< !- START disable copy paste -->