Join Whatsapp Group. Join now!
Aster MIMS 10/10/2023

സൈക്കിള്‍ ചവിട്ടാന്‍ ലൈസന്‍സ് വേണോ? സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴയിട്ട് കാസര്‍കോട്ടെ ഹൈവേ പോലീസ്! രേഖയില്‍ ചേര്‍ത്തത് ഏതോ സ്‌കൂട്ടര്‍ നമ്പര്‍

'ലൈസന്‍സ് ഇല്ലാതെ' സൈക്കിളോടിച്ചതിന് അന്യസംസ്ഥാന തൊഴിലാളിക്ക് 500 രൂപ ഫൈനിട്ട് കാസര്‍കോട്ടെ ഹൈവേ പോലീസിന്റെ മറിമായം. യു പി സ്വദേശിയും ഉപ്പള Kasaragod, Kerala, news, Top-Headlines, Top-Headlines, Police, Fine, Vehicle, Highway police's fine for Cycle Rider
കാസര്‍കോട്: (www.kasargodvartha.com 03.10.2018) 'ലൈസന്‍സ് ഇല്ലാതെ' സൈക്കിളോടിച്ചതിന് അന്യസംസ്ഥാന തൊഴിലാളിക്ക് 500 രൂപ പിഴയിട്ട് കാസര്‍കോട്ടെ ഹൈവേ പോലീസിന്റെ മറിമായം. യു പി സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് പോലീസ് പിടികൂടി പിഴ അടപ്പിച്ചു വിട്ടത്. ബുധനാഴ്ച രാവിലെ 9.30 മണിക്ക് മംഗല്‍പാടി സ്‌കൂളിനടുത്തു വെച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പോലീസ് തടഞ്ഞു നിര്‍ത്തി പിഴയീടാക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.

പിന്നീട് സൈക്കിളിന്റെ രണ്ടു ടയറുകളും പോലീസ് കുത്തിക്കീറിയതായും ഇയാള്‍ പരാതിപ്പെട്ടു. കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ തന്നോട് പോലീസുകാര്‍ കയര്‍ത്തു സംസാരിക്കുകയും രണ്ടായിരം രൂപ പിഴ അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. ഇതില്‍ പേടിച്ചു പോയ താന്‍ പോലീസുകാരുടെ കൈയ്യും കാലും പിടിച്ചു കരയുകയും ഇതോടെ പിഴ അഞ്ഞൂറ് രൂപയാക്കി ചുരുക്കുകയുമായിരുന്നുവെന്നും അതിനുള്ള റസീപ്റ്റ് നല്‍കിയതായും അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പോലീസ് നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണെന്ന് വ്യക്തമായി. ഒരു ദിവസം 400 രൂപയാണ് തേപ്പ് തൊഴിലാളിയായ യുവാവിന് ലഭിക്കുന്നത്. ഇതിനിടയിലാണ് ഇടിത്തീ പോലെ പോലീസിന്റെ പിഴയും വന്നത്.

രണ്ട് ടയറും കുത്തിക്കീറിയ സൈക്കിള്‍ നന്നാക്കാനും യുവാവിന് വേറെ തുക കണ്ടെത്തണം. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഹൈവേയിലൂടെ കള്ളും, കഞ്ചാവും, മണലുമൊക്കെ നിര്‍ഭയം കടത്തികൊണ്ടുപോകുന്ന സമയത്താണ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ പെറ്റി കേസിന്റെ ക്വാട്ട തികയ്ക്കുന്നതിനായി പോലീസ് പിടികൂടി പിഴയീടാക്കിയിരിക്കുന്നത്. പോലീസിന്റെ ഈ കാടന്‍ പ്രവര്‍ത്തിക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബന്തിയോട് മുതല്‍ ഉപ്പള വരെയുള്ള സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചൂതാട്ടം നടത്തുന്ന സ്ഥലത്തൊന്നും പോലീസ് എത്തിനോക്കുന്നില്ല. ഇതിനിടയിലാണ് കുടുംബം പോറ്റാന്‍ എല്ലുമുറിയെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആരും ചോദിക്കാന്‍ വരില്ലെന്ന ധൈര്യത്തില്‍ സൈക്കിള്‍ പിടിച്ച് പിഴയിട്ടത്. സൈക്കിളിന് നിലവില്‍ പിഴ ഈടാക്കാന്‍ വകുപ്പില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Top-Headlines, Police, Fine, Vehicle, Highway police's fine for Cycle Rider
  < !- START disable copy paste -->