Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റും ഇടിയും മഴയും; മൊബൈല്‍ ടവറടക്കം നിലംപൊത്തി, കാറുകള്‍ തകര്‍ന്നു

കാസര്‍കോട്ട് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റും ഇടിയും മഴയും. വ്യാഴാഴ്ച വൈകിട്ട് 3.15 Kasaragod, Kerala, news, Top-Headlines, Rain, Heavy Rain, Wind in Kasaragod
കാസര്‍കോട്: (www.kasargodvartha.com 04.10.2018)  കാസര്‍കോട്ട് വന്‍ നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റും ഇടിയും മഴയും. വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടായിരുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി തൊട്ടടുത്ത കെട്ടിടത്തിലും പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്‌സിന്റെ കെട്ടിടത്തിനും കമ്പി വന്ന് വീണ് കേടുപാട് സംഭവിച്ചു. ഐവയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.



ഇരുചക്രവാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും അവയ്ക്ക് മുകളില്‍ ഷീറ്റ് വീഴാതിരുന്നത് കൊണ്ട് നാശനഷ്ടം ഒഴിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോട്ടക്കണ്ണിയില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിക്കാനുള്ള ശ്രമം തുടരുകയാണ്. അമെയ് കോളനിയിലെ ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജീവി, ചന്ദ്രാവതി എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുണ്ടായി. പാറക്കട്ടെയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ശ്രീമതിയുടെ വീട് തകര്‍ന്നു.

മൈലാട്ടിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ലൈനില്‍ മരം വീണതിനാല്‍ വൈദ്യുതിയും നിലച്ചു. ദേശീയപാതയോരത്ത് നുള്ളിപ്പാടിയില്‍ വലിയ പന്തല്‍ നിലംപൊത്തി. നുള്ളിപ്പാടിയിലെ ജനാര്‍ദനന്റെ വീട്ടുമുറ്റത്ത് മതിലിടിഞ്ഞു. കയ്യൂര്‍ കൂക്കോട്ട് മനോജ്, കയ്യൂരിലെ രാഘവന്‍ എന്നിവരുടെ വീടുകള്‍ക്ക് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സമീപത്തെ തെങ്ങുകളും ഇടിമിന്നലില്‍ നിലംപൊത്തി.











(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rain, Heavy Rain, Wind in Kasaragod
  < !- START disable copy paste -->