Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃതമായി കെട്ടിപ്പൊക്കിയ ചിമ്മിണി ഹനീഫയുടെ ആഡംബര വീട് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്

നിരവധി കേസുകളില്‍ പ്രതിയായ ഉദുമ കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫ അനധികൃതമായി കെട്ടിപ്പൊക്കിയ ആഡംബര വീട് Bekal, Kasaragod, News, High Court, House, HC's order to demolish Chimmini Haneefa's house
ബേക്കല്‍: (www.kasargodvartha.com 03.10.2018) നിരവധി കേസുകളില്‍ പ്രതിയായ ഉദുമ കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫ അനധികൃതമായി കെട്ടിപ്പൊക്കിയ ആഡംബര വീട് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ ഖാദര്‍ കുണ്ടംകുഴി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഒരു മാസത്തിനുള്ളില്‍ വീട് പൊളിച്ചു നീക്കാന്‍ ഉദുമ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Bekal, Kasaragod, News, High Court, House, HC's order to demolish Chimmini Haneefa's house

ഹനീഫ കെട്ടിയ വീടും മതിലും അനധികൃതമാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമാണ് ആവശ്യം. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് എതിര്‍വശത്താണ് അനധികൃതമായി ചിമ്മിണി ഹനീഫ ആഡംബര വീട് നിര്‍മിച്ചത്. 2011 മുതല്‍ ഈ വീട് പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊളിച്ചുമാറ്റാതെ വീടിന്റെ പണി പൂര്‍ത്തിയാക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് പലതവണ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിനെതിരെ അബ്ദുല്‍ ഖാദര്‍ കുണ്ടംകുഴി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്, കാസര്‍കോട് വിജിലന്‍സ് എന്നിവയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. സെപ്തംബര്‍ 19ന് ഹൈക്കോടതി പഞ്ചായത്തിന് പോലീസിന്റെ സംരക്ഷണത്തോടെ വീടും മതിലും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി ജഡ്ജ് ഷാജി പി ചാലിയാണ് 1994 ലെ പഞ്ചായത്ത് രാജ് ആക്ട് 235 W(3) പ്രകാരം വീട് പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Kasaragod, News, High Court, House, HC's order to demolish Chimmini Haneefa's house