Join Whatsapp Group. Join now!
Aster MIMS 10/10/2023

ആ പീഡകനെ ഹൈക്കോടതിയും തുണച്ചില്ല; പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഹൈക്കോടതിയും ശരിവെച്ചു

ആ പീഡകനെ ഹൈക്കോടതിയും തുണച്ചില്ല. എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ Payyannur, Kasaragod, News, Court, High-Court, Molestation, Top-Headlines, HC supports Molestation case accused's punishment
പയ്യന്നൂര്‍: (www.kasargodvartha.com 31.10.2018) ആ പീഡകനെ ഹൈക്കോടതിയും തുണച്ചില്ല. എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കീഴ്‌കോടതി 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച വിധി ഹൈക്കോടതിയും ശരിവെച്ചു. തിരുവനന്തപുരം സ്വദേശി മജീദ് എന്ന ജയകുമാറിന്റെ (55) ശിക്ഷയാണ് ഹൈക്കോടതിയും ശരിവെച്ചത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Payyannur, Kasaragod, News, Court, High-Court, Molestation, Top-Headlines, HC supports Molestation case accused's punishment

2008 നവംബര്‍ 26നാണ് എട്ടു വയസുകാരിയെ കവ്വായിയിലെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയത്. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജയകുമാറിന് പരമാവധി ശിക്ഷ നല്‍കുകയുമായിരുന്നു. ജയകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ശിക്ഷ ഹൈക്കോടതിയും ശരിവെച്ചത്. ജയകുമാര്‍ ഏഴോത്തെ ഭാര്‍ഗവി കൊലക്കേസിലെ പ്രതികൂടിയാണ്. ഇയാളും മറ്റൊരു പ്രതിയായ മഹേഷും ചേര്‍ന്ന് ഭാര്‍ഗവിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയാണ് കേസ്. പഴയങ്ങാടി പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kasaragod, News, Court, High-Court, Molestation, Top-Headlines, HC supports Molestation case accused's punishment