Join Whatsapp Group. Join now!
Aster MIMS 10/10/2023

അവധി ദിവസങ്ങളും, ഹര്‍ത്താലുകളുമായി അധ്യായന ദിനങ്ങള്‍ കുറയുന്നു; വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ആശങ്കയില്‍

അവധി ദിവസങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകുന്ന ഹര്‍ത്താലുകളും മറ്റും കാരണമായി സ്‌കൂളുകളില്‍ അധ്യായന ദിനങ്ങളിലുണ്ടാകുന്ന Mogral, Kasaragod, News, School, Harthal, Leave, Harthal and Holidays; Students and Parents in anxiety
മൊഗ്രാല്‍: (www.kasargodvartha.com 22.10.2018) അവധി ദിവസങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകുന്ന ഹര്‍ത്താലുകളും മറ്റും കാരണമായി സ്‌കൂളുകളില്‍ അധ്യായന ദിനങ്ങളിലുണ്ടാകുന്ന കുറവ് വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണെന്ന് മൊഗ്രാല്‍ എം.സി. ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പാഠപുസ്തകങ്ങളെത്താനുള്ള കാലതാമസം പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അലോട്ട്‌മെന്റിനെടുക്കുന്ന കാലതാമസം, വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്കി കൊണ്ടുള്ള സമരങ്ങള്‍, ശാസ്ത്രമേളകളിലും, കായിക മേളകളിലും, കലോത്സവങ്ങളിലുമായി ഉണ്ടാകുന്ന അധ്യായന തടസം ഇവയൊക്കെ കാരണം പീനാധ്യായങ്ങള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇപ്പോള്‍ അധ്യാപകര്‍ക്കിടയിലുമുണ്ട്.

ഈ അധ്യായന വര്‍ഷം 200 അധ്യായന ദിനം ലഭിക്കുമോ എന്നതിലാണ് ആശങ്കപ്പെടുന്നത്. പ്രളയവും കാലവര്‍ഷക്കെടുതികളും കാരണം കുറേ അധ്യയന ദിനങ്ങള്‍ വേറെയും നഷ്ടപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ശനിയാഴ്ച ദിവസങ്ങള്‍ ഇടക്കിടെ പ്രവൃത്തി ദിനങ്ങളാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുമ്പേ തീര്‍ക്കാന്‍ അധ്യപകര്‍ ഏറെ ബുദ്ദിമുട്ടേണ്ടിയും വരും.
വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു.

പി. ബി. അബ്ദുര്‍ റസാഖ് എം എല്‍ എ, ബഷീര്‍ കുമ്പള എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ട്രസ്റ്റ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ. ബഷീര്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. എം. മാഹിന്‍ മാസ്റ്റര്‍, എം പി അബ്ദുല്‍ ഖാദര്‍, എച്ച് എം കരീം, അബ്ബാസ് മൊയ്‌ലാര്‍, ബി എ മുഹമ്മദ് കുഞ്ഞി, പി വി അഷ്‌റഫ്, യൂസുഫ് ഹാജി, കെ എം മുഹമ്മദ് ഹനീഫ്, സി എ സലീം, കെ വി സിദ്ധീഖ്, എം പി മുസ്തഫ, ഹാരിസ് അബ്ദുര്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.
Mogral, Kasaragod, News, School, Harthal, Leave, Harthal and Holidays; Students and Parents in anxiety

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral, Kasaragod, News, School, Harthal, Leave, Harthal and Holidays; Students and Parents in anxiety