Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു, തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു

സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരിയിലെ Kerala, news, Kozhikode, Top-Headlines, Bar, Attack, Crime, Assault, Gang attacks Bar
കോഴിക്കോട്: (www.kasargodvartha.com 01.10.2018) സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരിയിലെ ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. എട്ട് പേരടങ്ങുന്ന സംഘമാണ് ബാറില്‍ അതിക്രമം കാട്ടിയത്. ബാറിലെത്തിയ സംഘം ആദ്യം മദ്യപിക്കുകയും തുടര്‍ന്ന് സൗജന്യമായി മദ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ നല്‍കാന്‍ ബാര്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി ഫര്‍ണിച്ചറും ടെലിഫോണും കംപ്യൂട്ടറുകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരായ ഹരിദാസന്‍, രാജന്‍ എന്നിവരെ വളഞ്ഞിട്ട് ആക്രമിച്ച ശേഷം ആയുധങ്ങളും ബാറിലെ ഫര്‍ണിച്ചറുകളുമെടുത്ത് ചില്ലുകള്‍ തകര്‍ത്തു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന കാറ്റാടിക്കുന്ന് വീട്ടില്‍ സുബിത്ത് (26), പിലാക്കണ്ടി ബിപിന്‍ലാല്‍ (27), ചമ്പ്രക്കാട്ട് പുറായില്‍ ബിജീഷ് (27), ആനപ്പാറ പൊയില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകള്‍ പരാതിപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kozhikode, Top-Headlines, Bar, Attack, Crime, Assault, Gang attacks Bar
  < !- START disable copy paste -->