Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭിന്നശേഷിക്കാരനായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും അയല്‍വാസികള്‍ വീട്ടില്‍ കയറി മര്‍ദിച്ചു

വീടിന് സമീപം ചൂളയിടുന്നതിന് അനുവാദം നല്‍കിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ഭാര്യയെയും കുട്ടിയെയും അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചീമേനി Kasaragod, Kerala, news, Cheruvathur, Top-Headlines, Assault, Crime, Attack, hospital, Injured, Family members assaulted by neighbors
ചെറുവത്തൂര്‍: (www.kasargodvartha.com 22.10.2018) വീടിന് സമീപം ചൂളയിടുന്നതിന് അനുവാദം നല്‍കിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ഭാര്യയെയും കുട്ടിയെയും അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെമ്പ്രാനത്തെ രമേശന്‍ (38), സരസ്വതി (31), രാഹുല്‍ (13) എന്നിവരാണ് അക്രമണത്തിനിരയായത്.

ബാലന്‍, രതീഷ്, വിഷ്ണു, നിഷ, നീതു, നിത്യ, കമല എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ പറയുന്നു. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. രമേശന്റെ വീടിന് സമീപം ചൂളയിടാന്‍ വേണ്ടി അനുമതി കൊടുത്തുവെന്നാരോപിച്ച് ബാലന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നു. രാഹുലിന്റെ ബാഗും പുസ്തകങ്ങളും വലിച്ചെറിയുകയും രമേശനെയും സരസ്വതിയെയും അടിക്കുകയും ചവിട്ടുകയും ചെയ്തതായി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Assault, Crime, Attack, hospital, Injured, Family members assaulted by neighbors
  < !- START disable copy paste -->