city-gold-ad-for-blogger

ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നു പേര്‍ അറസ്റ്റിലായ വാര്‍ത്തയില്‍ പേര് കൂട്ടിച്ചേര്‍ത്ത് വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കാനൊരുങ്ങി യുവാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 24.10.2018) കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്ന് യുവാക്കളുടെ പേരിനിടയില്‍ മറ്റു ചിലരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി യുവാക്കള്‍. കേസുമായി ഒരു ബന്ധവുമില്ലാത്ത തങ്ങളെ കുറിച്ചാണ് അപവാദം പ്രചരിപ്പിക്കുന്നതെന്ന് യുവാക്കള്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

കാസര്‍കോട് വാര്‍ത്തയില്‍ വന്ന റിപോര്‍ട്ട് കോപ്പി ചെയ്ത് വാര്‍ത്തയ്ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നാല് യുവാക്കളുടെ പേരുകള്‍ ചേര്‍ത്താണ് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത്. ഇതിനു മുമ്പും ഇത്തരം പ്രചരണം നടന്നിരുന്നുവെങ്കിലും കാസര്‍കോട് വാര്‍ത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പലരെയും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. കാസര്‍കോട് വാര്‍ത്തയുടെ വാര്‍ത്ത കോപ്പി ചെയ്യുന്നതും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി പ്രചരിപ്പിക്കുന്നതും കോപ്പി പകര്‍പ്പാവകാശ നിയമ പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 50,000 മുതല്‍ 2,00,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഇതുകൂടാതെ ഐ ടി ആക്ട് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ദ്ധര്‍ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും ആളുകള്‍ മാറി നില്‍ക്കണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അറിയിച്ചു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നു പേര്‍ അറസ്റ്റിലായ വാര്‍ത്തയില്‍ പേര് കൂട്ടിച്ചേര്‍ത്ത് വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കാനൊരുങ്ങി യുവാക്കള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, Social-Media, complaint, Fake post in WhatsApp
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia