Join Whatsapp Group. Join now!
Aster MIMS 10/10/2023

ആഴ്ചയില്‍ 3 തവണ ഡയാലിസിസ്: എന്നിട്ടും സാലറി ചാലഞ്ച് ഏറ്റെടുത്ത് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ശങ്കരനാരായണ നായിക്

ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തുന്ന ശങ്കര നാരായണ നായിക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളം Kasaragod, Kerala, news, Dialysis-centre, Top-Headlines, Dialysis patient Shankara Narayana Naik also supports CM's Salary Challenge
കാസര്‍കോട്: (www.kasargodvartha.com 01.10.2018) ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തുന്ന ശങ്കര നാരായണ നായിക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കി. പെര്‍ള എന്‍മകജെ വില്ലേജിലെ ഗോളിയത്തടുക്ക സ്വദേശിയും കാസര്‍കോട് മൈനര്‍ ഇറിഗേഷന്‍ ഡിവിഷനിലെ ഓഫീസ് അറ്റന്‍ഡന്റുമായ ശങ്കര നാരായണ നായിക് ആണ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം നല്‍കിയത്.

ഇരു വൃക്കകളും തകരാറിലായ ശങ്കര നാരായണ നായിക് കഴിഞ്ഞ മൂന്നുവര്‍ഷമായി ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് നടത്തിവരികയാണ്. ഒരു മാസം ഡയാലിസിനായി തന്നെ 12,000 രൂപയിലധികം ചെലവ് വരും. മരുന്നിനും മറ്റുമായി വേറെയും തുക ചെലവ് വരും. എന്നിട്ടും ദുരിതബാധിതരുടെ സങ്കടത്തില്‍ പങ്കുചേരുന്നതിനായാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്നതെന്ന് ശങ്കര നാരായണ നായിക് പറയുന്നു.

ഭാര്യ: ദേവമ്മ. പെര്‍ള സത്യനാരായണ ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി രേഷ്മ, എട്ടാം തരം വിദ്യാര്‍ത്ഥി ചേതന്‍ എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Dialysis-centre, Top-Headlines, Dialysis patient Shankara Narayana Naik also supports CM's Salary Challenge
  < !- START disable copy paste -->