Join Whatsapp Group. Join now!
Aster MIMS 10/10/2023

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരം സ്ഥലം വാങ്ങിയതില്‍ വന്‍ ക്രമക്കേട്

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം പണിയുന്നതിനായി സ്ഥലം വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട്. വലവൂരില്‍ നിലവിലുള്ള ആസ്ഥാന മന്ദിരത്തിന്റെ Kerala, news, Top-Headlines, Bank, Corruption in Valavoor Service Co-operative bank place buying
പാലാ: (www.kasargodvartha.com 31.10.2018) വലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം പണിയുന്നതിനായി സ്ഥലം വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട്. വലവൂരില്‍ നിലവിലുള്ള ആസ്ഥാന മന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ റോഡ് വികസനം വരുന്നതോടെ നഷ്ടപ്പെടുമെന്നതിനാലാണ് പുതിയ മന്ദിരം പണിയുന്നതിന് ഭരണസമിതി തീരുമാനിച്ചത്. ഇതിനായി ബാങ്കിനോട് ചേര്‍ന്ന് 10 സെന്റ് സ്ഥലം 7 വര്‍ഷം മുമ്പ് വാങ്ങിയിരുന്നു. ഇതു മറച്ചുവെച്ചാണ് വലവൂര്‍ ടൗണില്‍നിന്നും 500 മീറ്റര്‍ മാറി ഹെഡ് ഓഫീസ് പണിയുന്നതിന് സ്ഥലം വാങ്ങിയത്. ഈ സ്ഥലം വാങ്ങിയതിലാണ് ക്രമക്കേട് നടന്നത്. 2013 ല്‍ ഷിബു മുഞ്ഞനാട്ട് എന്നയാള്‍ സെന്റിന് 10680 രൂപക്ക് വാങ്ങിയസ്ഥലം 27ആര്‍ 23ചമി.

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബാങ്ക് വാങ്ങുന്നത് സെന്റിന് 375000 രൂപ വച്ച് 2 കോടി 75 ലക്ഷം രൂപയ്ക്കാണ്. ഏകദേശം 35 ഇരട്ടി.
ഇവിടെ സര്‍ക്കാരിന്റെ ഫെയര്‍ വാല്യൂ അനുസരിച്ച് സെന്റിന് 8100 രൂപയാണ് സെന്റിന് നിശ്ചയിച്ചിരിക്കുന്നത്. ഭാവിയില്‍ ബാങ്ക് വികസിക്കുന്നതനുസരിച്ച് ഹെഡ് ഓഫീസിനു കൂടുതല്‍ സൗകര്യം ആവശ്യമായിവരും എന്ന് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു ബാങ്ക് വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടന്നിരുന്ന ബാങ്ക് പ്രസിഡന്റ് ഫിലിപ് കുഴികുളത്തിന്റെ ബന്ധുകൂടിയായ മഞ്ജു ബിനോയിയുടെ ഉടമസ്ഥതയിലുള്ള 5 ആര്‍ 14ച മി സ്ഥലം സെന്റിന് 3.75ലക്ഷത്തിനു ബാങ്ക് വാങ്ങി ഇതിനായി 52ലക്ഷത്തി 32ആയിരം രൂപ ബാങ്കിന് ചിലവായി. രണ്ടുസ്ഥലത്തിനുംകൂടി സ്വാകര്യ വ്യക്തികള്‍ 8ലക്ഷത്തിനു വാങ്ങിയ സ്ഥലമാണ് മൂന്നു വര്‍ഷത്തിന് ശേഷം ബാങ്ക് 3കോടി 73ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്ക്കു വാങ്ങുന്നത്.

ഈ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അഴിമതി ഇതില്‍നിന്നും വ്യക്തമാണ്. സ്ഥലം വാങ്ങുന്നതിനു വകുപ്പുതല അനുവാദം ലഭിച്ചിരിന്നുവെങ്കിലും സ്ഥലത്തിന് വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ബാങ്കിന്റെ ഭരണസമിതിയുടെ അഴിമതിക്ക് സഹായകരമായ നിലപാടാണ് ഈ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. ഇതിനെല്ലാമെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മീനച്ചില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണംനടത്തി സ്ഥലമെടുപ്പില്‍ ക്രമക്കേട് കണ്ടെത്തുകയും. നടപടി ശിപാര്‍ശ ചെയിതു 2017 ആഗസ്റ്റ് 7നു റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയിരുന്നു എന്നാല്‍ ബാങ്ക് പ്രസിഡന്റിന്റെ രാഷ്ടീയസ്വാധീനം ഉപയോഗിച്ച് റിപ്പോര്‍ട്ട് നടപടി എടുക്കാതെ നീട്ടികൊണ്ടുപോവുകയാണ്.

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന എല്ലാ ക്രെമക്കടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ബി. അജേഷ് അദ്ധ്യക്ഷത വഹിച്ചു സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, പി കെ ഷാജകുമാര്‍. എം റ്റി സജി എന്നിവര്‍ പ്രസംഗിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Bank, Corruption in Valavoor Service Co-operative bank place buying
  < !- START disable copy paste -->