Join Whatsapp Group. Join now!
Aster MIMS 10/10/2023

യു എ ഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം

യു എ ഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. തുറമുഖങ്ങളിലും Dubai, UAE, news, Top-Headlines, Control for bring Medicines to UAE
ദുബൈ: (www.kasargodvartha.com 18.10.2018) യു എ ഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ യാത്രക്കാരന് മരുന്നുമായി പുറത്തിറങ്ങാനാകൂ. സ്വന്തം ഉപയോഗത്തിനായാലും മരുന്നുകള്‍ കൊണ്ടുവരാനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം.
 Dubai, UAE, news, Top-Headlines, Control for bring Medicines to UAE

താമസവിസയുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. കൊണ്ടുവരുന്ന മരുന്നുകളെ കണ്‍ട്രോള്‍ഡ്, സെമികണ്‍ട്രോള്‍ഡ്, അണ്‍കണ്‍ട്രോള്‍ഡ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ഡ് മരുന്നുകളും സെമികണ്‍ട്രോള്‍ഡ് മരുന്നുകളും ഒരു മാസത്തേക്കുള്ളത് മാത്രമേ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അണ്‍കണ്‍ട്രോള്‍ഡ് മെഡിസിന്‍ ആണെങ്കില്‍ മൂന്നുമാസത്തേക്കുള്ളത് കൊണ്ടുവരാം. ആദ്യത്തെ രണ്ടുവിഭാഗവും കടുത്ത നിയന്ത്രണമുള്ളവയാണ്. ഡോക്ടറുടെ പ്രത്യേക കുറിപ്പടിയും രോഗവിവരങ്ങളും വിശദമായ പരിശോധനാ റിപ്പോര്‍ട്ടുകളും ഈ മരുന്നു കൊണ്ടുവരുന്നതിന് ആവശ്യമാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍നിന്ന് ഇതിനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. പരിശോധിച്ച ഡോക്ടറുടെ കുറിപ്പടി അംഗീകൃത ആരോഗ്യ റിപ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോര്‍ട്ടിന്റെയോ പകര്‍പ്പ് എന്നിവ സഹിതം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം.  www.mohap.gov.ae എന്ന സൈറ്റിലൂടെ അപേക്ഷാ ഫോം ലഭ്യമാകും. ഡ്രഗ് ഡിപാര്‍ട്മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം സമ്മതപത്രം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, UAE, news, Top-Headlines, Control for bring Medicines to UAE