Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴി വില കുതിക്കുന്നു; കിലോയ്ക്ക് 87 രൂപയില്‍ കൂടില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ വാക്ക് പാഴ് വാക്കായി

കോഴി വില ഒരു മാസത്തിനിടെ ഇരട്ടിയോളം രൂപയായി കുതിച്ചുയര്‍ന്നിട്ടും വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ Chicken rate hiked, Kasaragod, News, Chicken, Price, High, Hiked.
കാസര്‍കോട്: (www.kasargodvartha.com 25.10.2018) കോഴി വില ഒരു മാസത്തിനിടെ ഇരട്ടിയോളം രൂപയായി കുതിച്ചുയര്‍ന്നിട്ടും വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജി എസ് ടി വന്നാല്‍ വില നിയന്ത്രണംവരുമെന്നും കിലോയ്ക്ക് 87 രൂപയില്‍ കൂടില്ലെന്നും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോഴി വില നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തോന്നും വിലയ്ക്കാണ് പലയിടത്തും കോഴി വില്‍പന പൊടിപൊടിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് എഴുപത് രൂപയുണ്ടായ കോഴിവില ഇപ്പോള്‍ 140 ഉം 150 രൂപയിലെത്തിയിരിക്കുകയാണ്. വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കൊള്ള ലാഭം കൊയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി എടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Chicken rate hiked, Kasaragod, News, Chicken, Price, High, Hiked.

വിവാഹ സീസണ്‍ ആയതോടെ വില വര്‍ദ്ധിപ്പിച്ചതില്‍ പലരും ആശങ്കയിലാണ്. നികുതി അടക്കാതെയാണിപ്പോള്‍ കോഴിയുടെ വരവ്. എന്നിട്ടും വിലയില്‍ കുറവു വരുത്താതെ കഴുത്തറപ്പന്‍ വിലയാണ് കോഴിക്ക് ഈടാക്കുന്നത്. കോഴി മൊത്ത വ്യാപാരികള്‍ തമ്മിലുള്ള രഹസ്യ അജണ്ടയാണ് വിലക്കയറ്റത്തിനു കാരണമെന്നും വില്‍പനക്കാര്‍ പറയുന്നു. പ്രളയവും മറ്റും കോഴി ഫാമുകളെ തകര്‍ത്തിരുന്നു. അതുകൊണ്ടു തന്നെ തദ്ദേശീയ ഫാമുകളില്‍ നിന്നും കോഴി വരവ് കുറഞ്ഞു. ഇതുകൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കോഴിയെത്തുന്നത് കുറഞ്ഞതോടെയാണ് വില കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chicken rate hiked, Kasaragod, News, Chicken, Price, High, Hiked.