Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ ആക്രമിച്ചു; കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ച് തൊഴിലാളികളുടെ പ്രതിഷേധം, യാത്രക്കാര്‍ വലഞ്ഞു

ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു. Kasaragod, Kerala, news, Kanhangad, Bus, Bus employees, Strike, Bus Strike in Kasaragod-Kanhangad Chandragiri Route
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.10.2018) ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഇതുമൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു. കാസര്‍കോട്- കളനാട് വഴി കാഞ്ഞങ്ങാട്ടേക്ക് സഞ്ചരിക്കുന്ന സ്വകാര്യ ബസുകളാണ് ഓട്ടം നിര്‍ത്തിവെച്ചത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലോടുന്ന ദേവിപ്രസാദ് ബസിലെ കണ്ടക്ടര്‍ രവിപ്രസാദിനെ (49) ചാമുണ്ഡിക്കുന്നില്‍ വെച്ച് ഒരുസംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചിരുന്നു. രവിപ്രസാദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ മറ്റൊരു ബസിലെ ക്ലീനറെ ആക്രമിച്ചതായി പറയുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

്അതേസമയം ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലല്ല സമരമെന്നും അടിക്കടിയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തന്നെയാണ് ബസ് സമരം നടത്തുന്നതെന്നും ജില്ലാ ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മിന്നല്‍ പണിമുടക്കിനോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ അടിക്കടി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അക്രമ സംഭവത്തില്‍ അപലപിക്കുന്നതായും പോലീസിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടിയുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചായിയുണ്ടാകാനിടവരുത്തുമെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Bus, Bus employees, Strike, Bus Strike in Kasaragod-Kanhangad Chandragiri Route
  < !- START disable copy paste -->